അടിമുടി മാറാന്‍ ജിഎസ്ടി: ഉപഭോഗം വര്‍ധിക്കും, സാമ്പത്തികരംഗം മെച്ചപ്പെടും, വളര്‍ച്ചക്ക് വേഗംകൂടും

താരിഫ് അനിശ്ചിതത്വം രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെയും തൊഴില്‍ സാധ്യതകളെയും ബാധിച്ച സാഹചര്യത്തില്‍ ഉപഭോഗം വര്‍ധിപ്പിച്ച് വളര്‍ച്ചയെ പിന്താങ്ങുകയെന്ന ലക്ഷ്യത്തോടെയാകും ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കുക. രണ്ട് ദിവസം നീണ്ട യോഗം ബുധനാഴ്ച ആരംഭിച്ചു. ഏഴ് വര്‍ഷം മുമ്പ് നിലവില്‍വന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് വ്യാഴാഴ്ച വൈകീട്ട് പ്രഖ്യാപിക്കുക.
ചെലവ് കുറയ്ക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കൗണ്‍സിലിന് മുന്നിലുള്ളത്. അതിനായി കൃഷി, തുണിത്തരങ്ങള്‍, രാസവളങ്ങള്‍, നിര്‍മാണം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, കരകൗശല വസ്തുക്കള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ക്കാകും ഊന്നല്‍ നല്‍കുക.
Content Highlights: GST Council to Unveil Tax Cuts Across Multiple Sectors, Boosting Demand.