ഓണ്‍ലൈന്‍ ഷോപ്പിങ്: പ്രചാരണത്തിന് ചെലവഴിച്ചത് 2,660 കോടി

ബെംഗളുരു: ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ, പേ ടി.എം. മാൾ എന്നിവ ഇത്തവണ ഓൺലൈൻ ഷോപ്പിങ് മാമാങ്കത്തിന് കൊഴുപ്പേകാൻ ചെലവഴിച്ചത് 2,660 കോടി രൂപ. ഗവേഷണ സ്ഥാപനമായ റെഡ്‌സീർ കൺസൾട്ടിങ്ങിന്റെ പഠന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സെപ്റ്റംബർ 20 മുതൽ 24 വരെയായിരുന്നു മിക്ക സൈറ്റുകളുടെയും ഷോപ്പിങ് ഉത്സവം. വൻ ഓഫറുകളാണ് ഇക്കാലയളവിൽ കമ്പനികൾ ഒരുക്കിയത്. ഇതുവഴി ലക്ഷ്യമിട്ടത് കോടികളുടെ വിൽപ്പനയാണ്. സ്നാപ്ഡീൽ, ഷോപ്പ് ക്ലൂസ് തുടങ്ങിയ സൈറ്റുകളും ഉത്സവകാല വിൽപ്പന ഒരുക്കിയിട്ടുണ്ട്.


VIEW ON mathrubhumi.com