സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 15 രൂപ കുറഞ്ഞ് 7,135 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76,536 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,622.18 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Gold rate falls gram at 7,135 Rupees