സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്: പവന് 55,480 രൂപയായി

സ്വര്‍ണ വിലയില്‍ വീണ്ടും നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയായി.
അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75814 രൂപയാണ്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
Content Highlights: Gold rate falls again gram at 6935