തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു; പെട്രോള്‍ വിലയില്‍ മാറ്റമില്ല
കൊച്ചി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസ ബുധനാഴ്ച വര്‍ധിപ്പിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല.
കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 9.92 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
content highlights: diesel price hike by 45 paise
Content Highlights: