ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഓഫര്‍ റേറ്റുമായി ചുങ്കത്ത് ജ്വല്ലറി

ദീപാവലി പ്രമാണിച്ച് സ്‌പെഷ്യല്‍ ദീപാവലി ഡയമണ്ട് ആഭരണങ്ങള്‍ ഓഫര്‍ റേറ്റില്‍ ലഭ്യമാക്കി ചുങ്കത്ത് ജ്വല്ലറി. ചുങ്കത്തിന്റെ അങ്കമാലി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി ഷോറൂമുകളിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.നൂറ് ശതമാനം ബൈ ബാക്ക് ഗ്യാരന്റിയോട് കൂടിയ VVS / IGI സര്‍ട്ടിഫൈഡ് സ്‌പെഷ്യല്‍ ദീപാവലി ഡയമണ്ട് ആഭരണങ്ങള്‍ 2000 മുതല്‍ 20,00,000 വരെയുള്ള വിലകളിലാണ് നല്‍കുന്നത്.
നെക്ലേസ് 56,900 രൂപ മുതലും മോതിരം 4,900 രൂപ മുതലും പെന്‍ഡന്റ്‌ 400 രൂപ മുതലും മൂക്കുത്തി 1,900 രൂപ മുതലും ലഭ്യമാകും. കൂടാതെ നവംബര്‍ ഒന്ന് വരെ ജ്വല്ലറിയുടെ എറണാകുളം ഷോറൂമില്‍ നിന്നും വാങ്ങുന്നവർക്ക് വന്ന് പോകാനുള്ള മെട്രോ ടിക്കറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.
ആഘോഷ സീസണ്‍ പ്രമാണിച്ച് പ്രത്യേക ഫെസ്റ്റിവല്‍ കളക്ഷനുകളും ആന്റിക് ചെട്ടിനാട് കളക്ഷന്‍, സൈരന്ധ്രി കളക്ഷന്‍ ലൈറ്റ് വെയ്റ്റ് ട്രഡീഷണല്‍ ആഭരണങ്ങള്‍, കിഡ്‌സ് കളക്ഷന്‍, 92.65 പരിശുദ്ധ ദക്ഷിൻ ബ്രാന്‍ഡ് വെള്ളി ആഭരണങ്ങള്‍ എന്നിവയുടെ വലിയ ശേഖരമാണ് ജ്വല്ലറിയുടെ വിവിധ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്.


VIEW ON mathrubhumi.com