ഹരിതകർമസേനയോടൊപ്പം പ്ലാസ്റ്റിക് മാലിന്യ ശേഖരണം

ചങ്ങരംകുളം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമസേന പ്രവർത്തകരോടൊപ്പം പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തി. പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകി.
ആലങ്കോട് പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകരായ ശാശ്വതി, മിനി എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തിയത്. പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. സജ്ന തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: NSS volunteers of Assabah College join hands with Haritha Karma Sena to conduct a plastic waste collection drive in Changaramkulam.