കൂട്ടുമൂച്ചിയിലെ മദ്യഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമരപ്രഖ്യാപന സംഗമം

വള്ളിക്കുന്ന് : കൂട്ടുമൂച്ചിയിൽ പ്രവർത്തിക്കുന്ന മദ്യഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ സമരപ്രഖ്യാപന സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനംചെയ്തു. വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അധ്യക്ഷനായി.

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാനും മദ്യഷാപ്പ് മാറ്റാനും ആവശ്യപ്പെട്ട് വിവിധ ഘട്ടങ്ങളിലായി പരാതികളും നിവേദനങ്ങളും നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യോഗത്തിൽ ആരോപണമുയർന്നു.

ജില്ലാപഞ്ചായത്തംഗം ഹനീഫ മൂന്നിയൂർ, ആയിശുമ്മു, സുലൈഖ, കെ. കനകൻ, പുഷ്പ മൂന്നിച്ചിറയിൽ, പി. ബിന്ദു, ജുസൈല കോലാക്കൽ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു. 20-ന് മദ്യഷാപ്പ് ഉപരോധിക്കുമെന്ന് സംഗമത്തിൽ പ്രഖ്യാപിച്ചു.