കുളമംഗലം ജനകീയാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിൽ

വളാഞ്ചേരി നഗരസഭ കുളമഗലം ജനകീയ ആരോഗ്യകേന്ദ്രം നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്യുന്നു
വളാഞ്ചേരി നഗരസഭ കുളമഗലം ജനകീയ ആരോഗ്യകേന്ദ്രം നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്യുന്നു

വളാഞ്ചേരി: നഗരസഭയുടെ കുളമംഗലം ജനകീയ ആരോഗ്യകേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു.

വൈസ്‌ ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.ടി. സവിത, മെഡിക്കൽ ഓഫീസർ ഡോ. നസീറ ചെറുവക്കത്തൂർ, ഡോ. ലബീബ അലിയാമു, രാജൻനായർ, കെ. മുസ്തഫ, ടി.ടി. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ആശാവർക്കർമാർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.

Content Highlights: The Kulamangalam Public Health Centre under Valanchery municipality has commenced operations in a new building with improved facilities.