കുട്ടിക്കൊമ്പനെ കോടനാട് ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ചു

എടക്കര: വഴിക്കടവിലെ വനത്തിൽ തളളയാന ഉപേക്ഷിച്ച കുട്ടിക്കൊമ്പനെ കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു. ശനിയാഴ്ച അളയ്ക്കൽ പട്ടികവർഗ ഉന്നതിക്ക് സമീപം ഒറ്റപ്പെട്ട നിലയിൽ കാണപ്പെട്ട ആനക്കുട്ടിയെയാണ് ഞായറാഴ്ച രാവിലെ പത്തോടെ കോടനാട് എത്തിച്ചത്.
ഒരു മാസം പ്രായമായ കുട്ടിക്കൊമ്പനെ തളളയാന കൂടെ കൂട്ടാൻ തയ്യാറാവാത്തതിനെ തുടർന്ന് ഉന്നതിക്ക് സമീപം കാണപ്പെട്ടിരുന്നു. റെയ്ഞ്ച് ഓഫീസർ പി. വിമലിന്റെ നേതൃത്വത്തിലുളള വനപാലകർ നെല്ലിക്കുത്ത് വനം വകുപ്പിന്റെ ഓഫീസിൽ എത്തിച്ച് ആനക്കുട്ടിക്ക് പരിചരണം നൽകിയിരുന്നു.
അസി. വെറ്റിനറി സർജൻ ഡോ. ശ്യാം, ഡെപ്യൂട്ടി റെയ്ഞ്ചർ ഇൻ ചാർജ് ജനാർദ്ദനൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, മനോജ്, വാച്ചർമാരായ റഷീദ്, കൃഷ്ണൻ, ജയരാജൻ, ആർ.ആർ.ടി. അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് ആനക്കുട്ടിയെ കോടനാടെത്തിച്ചത്.
Content Highlights: An abandoned one-month-old elephant calf rescued from the Vazhikkadavu forest has been safely shifted to the Kodanad Elephant Training Centre.