ദാറുൽഹുദാ 'സിബാഖ്' കലോത്സവം സമാപിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെ 'സിബാഖ്' ദേശീയ കലോത്സവം ഞായറാഴ്ച സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി എൻ. ശംസുദ്ദീൻ മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി.
കലോത്സവത്തിൽ പൂൾ-എ വിഭാഗത്തിൽ ദാറുൽഹുദാ യു.ജി. ചെമ്മാട്, പൂൾ-ബിയിൽ സബീലുൽ ഹിദായ പറപ്പൂർ, പൂൾ-സിയിൽ ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പ്, നിക്സ് വിഭാഗത്തിൽ ദാറുൽഹുദാ നിക്സ്, ബനാത്ത് സിബാഖിൽ ദാറുൽ ബനാത്ത് എടപ്പള്ളി എന്നിവർ വിജയികളായി.
വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, പി.വി അബ്ദുൽ വഹാബ്. എം.പി., പി.കെ. നവാസ്. എം.എൽ.എ., ഹംസ ഹാജി മൂന്നിയൂർ, സി.കെ. മുഹമ്മദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു.