വിവാഹവും പന്തിഭോജനവും മനുഷ്യരും; നാരായണഗുരുവിന്റെ കൈയക്ഷരത്തില്

കേരളത്തിന്റെ നവോത്ഥാനപുരുഷനായ നാരായണഗുരുവിന്റെ വാക്കുകള്ക്ക് സാങ്കല്പിക ദൈവകല്പനകളേക്കാള് ശക്തിയും വിശുദ്ധിയുമുണ്ടെന്ന് സമൂഹം വിശ്വസിച്ചിരുന്ന കാലമുണ്ട്. ആ കാലത്തിന്റെ അവശേഷിപ്പുകള് ഇന്നും കേരളത്തില് അലയടിക്കുന്നതുകൊണ്ടാണ് 'പ്രബുദ്ധസമൂഹം' എന്ന വിശേഷണത്തിന് കേരളജനത അര്ഹരായിരിക്കുന്നത്. നാരായണ ഗുരുവിന്റെ സന്ദേശം അദ്ദേഹത്തിന്റെ കൈയക്ഷരത്തില് പ്രസിദ്ധീകരിക്കുന്നു.
''മനുഷ്യരുടെ മതം വേഷം
ഭാഷ മുതലായവ എങ്ങിനെ
യിരുന്നാലും അവരുടെ ജാ
തി ഒന്നായതുകൊണ്ട് അ
ന്യോന്യം വിവാഹവും
പന്തിഭോജനവും ചെയ്യു
ന്നതിന്ന് യാതൊരു ദോഷവുമില്ല.''
നാരായണ ഗുരു
Content Highlights: world handwritingday sreenarayana guru manuscript