'എം.ടിക്ക് തല്ലുമാലയും ജി.ആര് ഇന്ദുഗോപന്റെ കഥകളും ശുപാര്‍ശ ചെയ്യുന്നു'- രാം മോഹന്‍ പാലിയത്ത്

മലയാള സാഹിത്യത്തില്‍ വായന തരുന്ന പുസ്തകങ്ങള്‍ ഇല്ലാതായിരിക്കുന്നുവെന്നും പുതിയ സിനിമകള്‍ എന്താണ് ചെയ്യുന്നത് എന്നുമുള്ള എം.ടി വാസുദേവന്‍ നായരുടെ അഭിപ്രായത്തിന് മറുപടിയായി എഴുത്തുകാരന് രാം മോഹന്‍ പാലിയത്ത്. തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് തല്ലുമാല എന്ന സിനിമയും ജി.ആര് ഇന്ദുഗോപന്റെ കഥകള്‍ എന്ന് പുസ്തകവും എം.ടിക്ക് ശുപാര്‍ശ ചെയ്തത്. രാം മോഹന്‍ പാലിയത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തല്ലുമാലയിലൂടെ മലയാളസിനിമ വയസ്സറിയിച്ചിരിക്കുന്നു.
ന്യൂജനത്തിന്റെ കള്‍ട്ട് പടങ്ങളായ Pulp Fiction [1994], അമോറിസ് പെറോസ് - Amores perros - Love is a bitch [2000], Gangs of Wasseypur [2012]... എല്ലാത്തിന്റെയും തോളുരുമ്മുന്ന കിടിലന്‍ സിനിമ.
നമ്മുടെ എഴുത്തിന്റെ മാത്രമല്ല സിനിമയുടേയും മാസ്റ്റര്‍മാരിലൊരാളായ എം.ടി ഈയിടെ പുതിയ തലമുറയുടെ എഴുത്ത് എന്‍ഗേജിംഗ് അല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോഴും തീയറ്ററില്‍പ്പോയി സിനിമ കാണലുണ്ടോ ആവൊ. ഉണ്ടെങ്കില്‍ തല്ലുമാല ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. കഥകള്‍ക്ക് ജി ആര് ഇന്ദുഗോപന് എന്ന പുസ്തകവും.
മാതൃഭൂമി വാരന്തപ്പതിപ്പില്‍ എന്‍.പി വിജയകൃഷ്ണന് നടത്തിയ അഭിമുഖത്തിലായിരുന്നു മലയാളത്തില്‍ ഇറങ്ങുന്ന പുസ്തകങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും എം.ടി സംസാരിച്ചത്. മലയാള പുസ്തകങ്ങള്‍ പലതും പൂര്‍ണമാക്കാറില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടാണ് ജി.ആര് ഇന്ദുഗോപന്റെ കഥകളെ രാം മോഹന്‍ പാലിയത്ത് ശുപാര്‍ശ ചെയ്തത്.
വായന പൂര്ണമാകാത്തതിന് കാരണം ഭാഷയാണ്. എഴുത്തുകാര്‍ പുതിയ ഭാഷ സൃഷ്ടിക്കണം. ചന്തുമേനോനെപ്പോലെയല്ല സി വി രാമന് പിള്ള എഴുതിയത്. തകഴിയും കേശവദേവും വേറിട്ട് എഴുതി. ഭാഷയും പ്രമേയവും ആകര്‍ഷകമാക്കണം എന്നിങ്ങനെയായിരുന്ന എം.ടി കൃതികളെപ്പറ്റിയും ഭാഷയെപ്പറ്റിയും സംസാരിച്ചത്.
പുതിയ സിനിമകള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവാറില്ല എന്ന എം.ടിയുടെ പരാമര്‍ശത്തോടാണ് 'തല്ലുമാല' എന്ന സിനിമയെ രാം മോഹന്‍ പാലിത്ത് ചേര്‍ത്തുവെച്ചത്.
Content Highlights: M.T Vasudevan Nair, Rammohan Paliyath, Thallumala,G.R Indugopan