അയനം- എ. അയ്യപ്പൻ കവിതാപുരസ്‌കാരം പി.എ. നാസിമുദ്ദീന്

പി.എ. നാസിമുദ്ദീന്‍, പുസ്തകത്തിന്റെ കവര്‍ പേജ്
പി.എ. നാസിമുദ്ദീന്‍, പുസ്തകത്തിന്റെ കവര്‍ പേജ്

തൃശൂർ: മലയാളത്തിന്റെ പ്രിയകവി എ. അയ്യപ്പന്റെ ഓർമയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനാലാമത് അയനം-എ. അയ്യപ്പൻ കവിതാപുരസ്‌കാരത്തിന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പി.എ. നാസിമുദ്ദീന്റെ 'ദൈവത്തിനൊപ്പം ഒരു പിക്നിക്' എന്ന കവിതാസമാഹാരം അർഹമായി.

11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.എൻ. ഗോപീകൃഷ്ണൻ ചെയർമാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

2026 മാർച്ച് എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന 'ഞാറോത്തെ പറമ്പിലെ തെങ്ങ് പറയുന്നത്' എന്ന ചടങ്ങിൽ വെച്ച് കെ.ജി. ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കും.

Content Highlights: P.A. Nasimuddin`s poetry collection wins the prestigious Ayyanam-A. Ayyappan Poetry Award.