ഇ സന്തോഷ്‌കുമാറിനും സന്തോഷ്ഏച്ചിക്കാനത്തിനും ഷാഫിപൂവത്തിങ്കലിനും ഒ.വി വിജയന്‍ സ്മാരകസമിതി പുരസ്‌കാരം

ഇ. സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഷാഫി പൂവത്തിങ്കൽ
ഇ. സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഷാഫി പൂവത്തിങ്കൽ

പാലക്കാട്:  തസ്രാക് ഒ.വി വിജയന്‍ സ്മാരക സമിതി നല്‍കിവരുന്ന 2024-ലെ ഒ.വി വിജയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം (നോവല്‍) സന്തോഷ് ഏച്ചിക്കാനത്തിന്റെ കവണ (കഥാസമാഹാരം)  എന്നീ പുസ്തകങ്ങൾക്കാണ് പുരസ്കാരം. ഷാഫി പൂവത്തിങ്കല്‍ യുവകഥാപുരസ്‌കാരത്തിന് അർഹനായി.  

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അയച്ചുകിട്ടിയതും നിര്‍ദേശങ്ങളായി വന്നവയും നിര്‍ണയ സമിതി വിലയിരുത്തി. മുപ്പത്തഞ്ച് വയസ്സിനുള്ളിലുള്ളവരുടെ അയച്ചുകിട്ടിയ, 2024 മാര്‍ച്ച് വരെ പ്രസിദ്ധീകരിക്കാത്ത കഥയാണ് യുവകഥാ പുരസ്‌കാരത്തിനായി പരിഗണിച്ചത്.
 

Content Highlights: ov vijayan awards e santhoshkumar, santhosh echikkanam, shafi poovathingal