2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാറിന് കൃതികള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാറിന് കൃതികള്‍ ക്ഷണിച്ചു. സാഹിത്യ അക്കാദമി അംഗീകരിച്ച 24 ഭാഷകളില്‍ നിന്നാണ് കൃതികള്‍ ക്ഷണിക്കുന്നത്.
എഴുത്തുകാര്‍ 01-01-2025ല്‍ 35 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. 50,000/(അമ്പതിനായിരം) രൂപയാണ് പുരസ്‌കാര തുക.
കൃതികളുടെ കോപ്പിയും ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും 2024 ആഗസ്റ്റ് 31-നകം ലഭിച്ചിരിക്കണം.
വിശദവിവരങ്ങള്‍ സാഹിത്യ അക്കാദമിയുടെ www.sahitya-akademi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Content Highlights: Kendra sahitya akademi invites books for Yuvapuraskar 2025