പശ്ചിമബംഗാള് രാജ്ഭവന്റെ പ്രഥമ 'ടാഗോര് സമ്മാന്' കാനായി കുഞ്ഞിരാമന്

കാഞ്ഞങ്ങാട്: കവി എസ്. രമേശന് നായര് സ്മൃതി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ശില്പി കാനായി കുഞ്ഞിരാമന് അപ്രതീക്ഷിതമായി മറ്റൊരു പുരസ്കാരം. പശ്ചിമബംഗാള് രാജ്ഭവന്റെ പ്രഥമ 'ടാഗോര് സമ്മാന്' ആണ് കാനായിക്ക് സമ്മാനിച്ചത്.
ചടങ്ങിന്റെ ഉദ്ഘാടകനായ പശ്ചിമബംഗാള് ഗവര്ണര് ഡോ. സി.വി. ആനന്ദബോസില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ കാനായി, ഇതൊരു വിസ്മയമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ബംഗാളും കേരളവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന് അവിടത്തെ രാജ്ഭവന് വിവിധങ്ങളായ പദ്ധതികള് ആവിഷ്കരിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പുരസ്കാരം നല്കുന്നതെന്നും ആനന്ദബോസ് വിശദീകരിച്ചു.
കേരളത്തിലെ നിര്ധന കുടുംബത്തിലെ വിദ്യാര്ഥികളെ സഹായിക്കാനും പദ്ധതിയുണ്ടെന്ന് ആനന്ദബോസ് പറഞ്ഞു.
Content Highlights: Kanayi Kunhiraman, C. V. Ananda Bose, Tagore Samman, Rajbhavan, West Bengal, Kanhangad