കാനായിക്കും സി. രാധാകൃഷ്ണനും എസ്. രമേശന് നായര് സ്മൃതി പുരസ്കാരം

കാഞ്ഞങ്ങാട്: കാനായി കുഞ്ഞിരാമനും സി. രാധാകൃഷ്ണനും എസ്. രമേശന് നായര് സ്മൃതി പുരസ്കാരം. കാനായിക്ക് ശില്പകലയിലെ സമഗ്രസംഭാവനയ്ക്കും രാധാകൃഷ്ണന് 'കാലം കാത്തുവെക്കുന്നത്' എന്ന നോവലിനുമാണ് പുരസ്കാരമെന്ന് സംഘാടകര് അറിയിച്ചു.
കാല്ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ശിവപ്രസാദ് ഷേണായി, അനീഷ് മട്ടന്നൂര് എന്നിവര്ക്കും മല്ലം ദുര്ഗാപരമേശ്വരി, ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത, വള്ളുവന്കടവ് മുത്തപ്പന് എന്നീ ക്ഷേത്രങ്ങള്ക്കും വിവിധ പുരസ്കാരങ്ങള് നല്കും.
20-ന് രാവിലെ 11-ന് കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില് പശ്ചിമബംഗാള് ഗവര്ണര് ഡോ. സി.വി. ആനന്ദബോസ് പുരസ്കാരവിതരണം ചെയ്യും.
Content Highlights: Kanayi Kunhiraman, C. Radhakrishnan S. Ramesan Nair Smriti award, Kanhangad