ചെങ്കറ | വിജയരാജമല്ലിക | കവിത

#വിജയരാജമല്ലിക
ചിത്രീകരണം : ബാലു
ചിത്രീകരണം : ബാലു

നിനക്കറിയാമായിരുന്നു,
അമ്മ എല്ലാം പറഞ്ഞുതന്നിരുന്നു
എന്നിട്ടും ആ ഓര്‍മകളെ കോരിയെടുക്കുമ്പോള്‍
എപ്പോഴൊക്കെയോ കൈവെള്ളയില്‍ മറഞ്ഞുപോയ *ചെങ്കറ ഈറനണിയുന്നില്ലേ?
പിന്നെ പൂവായി 
പൂമരമായി നീ 
സൗരഭ്യമായില്ലേ?

ഒന്നുമറിയാതെ
നെഞ്ചു വിരിച്ചു നടന്ന
പാവമൊരാണ്‍മയില്‍ 
ചുട്ടുപൊള്ളിയ മീനമാസ പകലില്‍ ചുവന്നൊലിച്ചതും
പിന്നെ 'നിക്കറില്‍ മുള്ളി'യെന്ന് ഇരട്ടപ്പേരു വീണതും
പള്ളിക്കൂടാരവങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ടതും
ചുവന്ന തെരുവിന്റെ
തുടയോരങ്ങളില്‍ 
പീലി വിടര്‍ത്തിയതും
നീ അറിഞ്ഞില്ലല്ലോ!

*ചെങ്കറ: ചുവന്ന കറ
 

Content Highlights: Vijayaraja Mallika, Poem