'അര്ഥശൂന്യമായ അട്ടഹാസങ്ങളും പൊട്ടിച്ചിരികളുമാണ് ചുറ്റും കേള്ക്കുന്നത്...; എം.ടിയുടെ കൈപ്പട

അപസ്വരങ്ങളുടെ ചെവിടടപ്പിയ്ക്കുന്ന കോലാഹലത്തിനു നടുവിലാണ് നാമെല്ലാം നില്ക്കുന്നത്. അതില്നിന്ന് വേറിട്ട് തന്റെ ചെറിയ ശബ്ദം കേള്പ്പിക്കാനുള്ള ഉല്ക്കണ്ഠയാണ് എഴുത്തുകാരന്റെ- അത് കവിയോ കാഥികനോ ആകട്ടെ- വിനീതമെങ്കിലും ധീരമായ പരിശ്രമം. Ours is an age of distractions എന്ന് മുമ്പ് ഡി.എച്ച് ലോറന്സ് പറഞ്ഞത് അന്നും ഇന്നും പ്രസക്തമാണ്. അര്ഥശൂന്യമായ അട്ടഹാസങ്ങളും പൊട്ടിച്ചിരികളുമാണ് ചുറ്റും കേള്ക്കുന്നത്. എല്ലാം എത്ര നിസ്സാരം. ഇനി നിങ്ങള്ക്കെന്തുരക്ഷ! എന്നു പ്രഖ്യാപിക്കാന് ചെകുത്താന്മാര് അട്ടഹസിക്കുന്നു. എല്ലാം എത്ര സുന്ദരം എന്ന് വിശ്വസിപ്പിയ്ക്കാന് മൂന്നു സ്വര്ഗത്തിന്റെ മാലാഖമാര് പൊട്ടിച്ചിരിയ്ക്കുന്നു. ഈ കോലാഹലത്തിന്റെ മധ്യത്തിലെവിടെയോ നിന്ന് ഹൃദയത്തിന്റെ ഒരു മര്മ്മരം പോലെ അര്ഥമുള്ള അല്പം വാക്കുകള് കേള്ക്കാം. അതാണ് എഴുത്തുകാരന്റെ ശബ്ദം....
എം.ടി പതിറ്റാണ്ടുകള്ക്ക് മുമ്പ് സ്വന്തം കൈപ്പടയിലെഴുതിയ ലേഖനത്തിന്റെ ഒരു ഭാഗം കൈയെഴുത്ത് ദിനത്തില് മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിക്കുന്നു.
Content Highlights: World HandwritingDay, M.T Vasudevan Nair, Manuscript