തെക്കരുടെ പ്രായോഗികബുദ്ധിയും വടക്കരുടെ ഭീതിയും സംശയവും; ആരാണ് വൈകാരികതയുടെ തടവുകാര്‍?

#എന്‍. പ്രഭാകരന്‍
എന്‍. പ്രഭാകരന്‍/ ഫോട്ടോ: ജയേഷ് പി
എന്‍. പ്രഭാകരന്‍/ ഫോട്ടോ: ജയേഷ് പി

വടക്കരെയും തെക്കരെയും താരതമ്യപ്പെടുത്തിക്കൊണ്ട് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് പറഞ്ഞ ഒരു കഥ വലിയ വിവാദമുണ്ടാക്കിയിരുന്നല്ലോ. രാവണനെ വധിച്ച് ശ്രീരാമനും സീതയും ലക്ഷ്മണനും ലങ്കയില്‍നിന്ന് പുഷ്പകവിമാനത്തില്‍ മടങ്ങുമ്പോഴാണ് കഥയിലെ സംഭവം നടക്കുന്നത്. വിമാനം തെക്കന്‍ കേരളത്തിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കെ രാമനെ താഴെ തള്ളിയിട്ട് സീതയെ സ്വന്തമാക്കിയാലോ എന്ന തോന്നലുണ്ടായി ലക്ഷ്മണന്. വിമാനം തൃശ്ശൂരെത്തിയപ്പോള്‍ ലക്ഷ്ണന്റെ മനസ്സു മാറി. താന്‍ ആലോചിച്ച കാര്യമോര്‍ത്ത് അദ്ദേഹത്തിന് കടുത്ത കുറ്റബോധം തോന്നി. അപ്പോള്‍ രാമന്‍ ലക്ഷ്ണന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു: 'അനിയാ, എന്തൊക്കെ വിചാരങ്ങളാണ് നിന്റെ മനസ്സിലൂടെ കടന്നുപോയതെന്ന് എനിക്ക് മനസ്സിലായി. സാരമില്ല, അതൊന്നും നിന്റെ കുറ്റമല്ല. നാം കടന്നുവന്ന സ്ഥലത്തിന്റെ കുറ്റമാണത്.'

ഈ കഥ ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. കഥ പറയുന്നവരില്‍ പലരും ലക്ഷ്മണന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങള്‍ പൊലിപ്പിച്ചെടുക്കും. മിക്കവാറും അശ്ലീലം വഴിയായിരിക്കും അത് സാധിക്കുക. ഈ കഥയുടെ ഉള്ളിലുള്ളത് വടക്കന്മാരില്‍ പലര്‍ക്കും പണ്ട് തെക്കന്മാരിലുണ്ടായിരുന്ന അവിശ്വാസവും അവരെക്കുറിച്ച് അവര്‍ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഭീതിയുമാണെന്ന് വ്യക്തം. ഇങ്ങനെയൊരു മനോഭാവം തെക്കന്മാര്‍ക്കു നേരെ ഉണ്ടായതിനു ചരിത്രപരമായ എന്തെങ്കിലും കാരണമുണ്ടായിരുന്നോ?

Content Highlights: n prabhakaran writes about the characters of north and south malayalee vadakkan manasu

Continue reading