'സൗന്ദര്യം മാത്രമല്ല, ബുദ്ധിയുമുണ്ട്'; താരലേലത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കാവ്യ

കൊച്ചിയില്‍ നടന്ന ഐപിഎല്‍ താരലേലത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരന്‍. താരലേലം കാണാന്‍ ഇരിക്കുന്നത് തന്നെ കാവ്യയെ കാണാനാണെന്നും ചലച്ചിത്ര താരങ്ങളെപ്പോലെ അവര്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ നിരവധി ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ലേലത്തിലും കാവ്യയുടെ ഹൈദരാബാദ് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13.25 കോടി രൂപയ്ക്ക് അവര്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ തട്ടകത്തിലെത്തിച്ചു. മായങ്ക് അഗര്‍വാളിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മത്സരിച്ച കാവ്യ ഒടുവില്‍ 8.25 കോടി രൂപയ്ക്ക് ഇന്ത്യന്‍ താരത്തെ തട്ടകത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെനേയും ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. 5.25 കോടി. ഇംഗ്ലണ്ട് താരം ആദില്‍ റാഷിദിനേയും കാവ്യയുടെ ടീം സ്വന്തമാക്കി.
സൗന്ദര്യം മാത്രമല്ല, ബുദ്ധിയുള്ളവള്‍ കൂടിയാണ് കാവ്യയെന്ന് ആരാധകര്‍ പറയുന്നു. 16 കോടി രൂപയ്ക്ക് നാല് പേസ് ബൗളര്‍മാരെ ടീമിലെത്തിച്ച കാവ്യയെ അഭിനന്ദിക്കണമെന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്.