സത്യപ്രതിജ്ഞാ ചടങ്ങിനിടെ 31 രൂപയുടെ ഒആര്‍എസ് കുടിച്ച് ഷാരൂഖും അംബാനിയും; എന്തൊരു എളിമയെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മറ്റു മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. നടന്‍മാരായ ഷാരൂഖ് ഖാന്‍, രജനീകാന്ത്, അനില്‍ കപൂര്‍, അനുപം ഖേര്‍, രവീണ ടണ്ടന്‍, അക്ഷയ് കുമാര്‍ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഇപ്പോഴിതാ സദസില്‍ ഇരിക്കുന്ന ഷാരൂഖിന്റേയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇരുവരുടേയും കൈയിലെ പാനീയ പാക്കറ്റുകളാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. 31 രൂപ വിലയുള്ള ഒ.ആര്‍.എസ്. (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്‍) ലായനിയാണ് ഇരുവരുടേയും കൈയിലുള്ളത്. ഇത്രയും വില കുറഞ്ഞ പാനീയം ഇരുവരും കുടിക്കുമോയെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ സംശയം. പലരും ആശ്ചര്യം പ്രകടിപ്പിച്ചാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യയില്‍ കനത്ത ചൂടാണെന്നും അതിനെ മറികടക്കാന്‍ ഒ.ആര്‍.എസ്. നല്ലതാണെന്നും മറ്റു ചിലര്‍ ഈ സംശയാലുക്കള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അടുത്തിടെ ഐ.പി.എല്‍. മത്സരത്തിനെത്തിയ ഷാരൂഖിന് ഹീറ്റ് സ്‌ട്രോക്കുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം അഹമ്മദാബാദിലെ ആശുപത്രിയിലെത്തി ചികിത്സയും നേടിയിരുന്നു. അതിനാലെടുത്ത മുന്‍കരുതലായിരിക്കാം ഈ ഒ.ആര്‍.എസ്. ലായനിയെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിനെത്തിയത്. കറുപ്പ് സ്യൂട്ടായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. പതിവുപോലെ വെള്ള പാന്റും ഷര്‍ട്ടുമായിരുന്നു മുകേഷ് അംബാനിയുടെ വേഷം.
Content Highlights: shah rukh khan and mukesh ambani sip ors packs at pms swearing in