പാമ്പുണ്ടെന്ന് പറഞ്ഞപ്പോള്‍ പേടിച്ചു, കണ്ടത് മനോഹര കാഴ്ച്ച; സ്‌നോര്‍ക്കലിങ് വീഡിയോ പങ്കുവെച്ച് സന

സന അല്‍ത്താഫ് പങ്കുവെച്ച വീഡിയോയില്‍നിന്ന്‌ | Photo: instagram/ sana althaf
സന അല്‍ത്താഫ് പങ്കുവെച്ച വീഡിയോയില്‍നിന്ന്‌ | Photo: instagram/ sana althaf

ടലിനടിയില്‍ മീനുകള്‍ക്കൊപ്പം നീന്തുന്ന 'സ്‌നോര്‍ക്കലിങ്' വീഡിയോ പങ്കുവെച്ച് നടി സന അല്‍ത്താഫ്. തുടക്കത്തില്‍ പേടിയുണ്ടായിരുന്നെന്നും എന്നാല്‍ ലൈഫ് ജാക്കറ്റ് അഴിച്ച് നീന്താന്‍ തുടങ്ങിയപ്പോള്‍ അതിമനോഹരമായ കാഴ്ച്ചകളാണ് കണ്ടതെന്നും സന വീഡിയോയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒട്ടേറെപ്പേരാണ് സനയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.

ഭര്‍ത്താവും നടനുമായ ഹക്കീം ഷാജഹാനൊപ്പം നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് സന 'സ്‌നോര്‍ക്കലിങ്' ചെയ്തത്. തുടക്കത്തില്‍ പേടിച്ച മുഖത്തോടെ ഹക്കീമിനൊപ്പം നില്‍ക്കുന്ന സനയെ വീഡിയോയില്‍ കാണാം. കടലില്‍ പാമ്പുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പേടി തോന്നിയെന്നും സന പറയുന്നു. ഡൈവിങ് ഇന്‍സ്ട്രക്ടര്‍ കടലിനടിയില്‍ ശ്വാസോച്ഛാസം ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിപ്പിക്കുന്നതും വീഡിയോയിലുണ്ട്. 

സ്‌കൂബാ ഡൈവിങ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ ഉപേക്ഷിച്ചുവെന്നും സന പറയുന്നു. ബക്കറ്റ് ലിസ്റ്റില്‍ അടുത്തത് സ്‌കൂബാ ഡൈവിങ്ങാണെന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ നടി പങ്കുവെയ്ക്കുന്നുണ്ട്.
 

Content Highlights: sana althaf shares snorkeling video