'ചാഹലിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും ഇന്ന് ഇവിടെ എത്തിയത്'-പിന്തുണയുമായി മഹ്‌വാഷ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നൃത്തസംവിധായക ധനശ്രീ വര്‍മയും മാര്‍ച്ച് 20-ാം തീയതി ഔദ്യോഗികമായി വിവാഹമോചിതരായിരുന്നു. ബാന്ദ്ര കുടുംബ കോടതിയിലെത്തി പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനായി ഇരുവരും സമര്‍പ്പിച്ച സംയുക്ത ഹര്‍ജിയില്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശ്രദ്ധ നേടിയ പേരായിരുന്നു അലിഗഢില്‍ നിന്നുള്ള യൂട്യൂബറും റേഡിയോ ജോക്കിയുമായ ആര്‍ജെ മഹ്‌വാഷിന്റേത്. ചാഹലും മഹ്‌വാഷും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം കാണാന്‍ മഹ്‌വാഷുമെത്തി. പഞ്ചാബിന്റെ താരമാണ് ചാഹല്‍. ഗാലറിയില്‍ നിന്നുള്ള ചിത്രങ്ങളും ചാഹലിനൊപ്പമുള്ള ചിത്രവും മഹ്‌വാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ചാഹലിനായാണ് മത്സരം കാണാന്‍ എത്തിയതെന്ന് ചിത്രങ്ങള്‍ക്കൊപ്പം മഹ്‌വാഷ് കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണയ്ക്കണമെന്നും അവരോടൊപ്പം എപ്പോഴുമുണ്ടാകണമെന്നും കുറിപ്പില്‍ മഹ്‌വാഷ് പറയുന്നു. ചാഹലിനുവേണ്ടിയാണ് തങ്ങളെല്ലാവരും മത്സരം കാണാനെത്തിയതെന്നും മഹ്‌വാഷ് കുറിച്ചു. നിങ്ങളാണ് എന്റെ കരുത്തെന്നും എപ്പോഴും പിന്തുണയ്ക്കുന്നതിന് നന്ദിയെന്നും ചാഹല്‍ മറുപടിയായി കുറിച്ചു.
നേരത്തെ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ചാഹലും മഹ്‌വാഷും ഒരുമിച്ചെത്തിയിരുന്നു. ഗാലറിയില്‍ നിന്ന് ചാഹലിനൊപ്പമുള്ള വീഡിയോ മഹ് വാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു
Content Highlights: rj mahvash shares photos supporting punjab kings and yuzvendra chahal