സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ ദുഃഖിക്കാൻപോലും എനിക്ക് അനുവാദമുണ്ടായിരുന്നില്ല -റിയാ ചക്രബർത്തി

റിയാ ചക്രബർത്തി, സുശാന്ത് സിങ് രാജ്പുത് | Photos: PTI, AFP
റിയാ ചക്രബർത്തി, സുശാന്ത് സിങ് രാജ്പുത് | Photos: PTI, AFP

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ തനിക്ക് ദുഃഖിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് താരത്തിന്റെ പെൺസുഹൃത്തായിരുന്ന നടി റിയാ ചക്രബർത്തി. എന്‍ഡിടിവി സംഘടിപ്പിച്ച യുവ 2025 കോണ്‍ക്ലേവിലെ 'അണ്‍ബ്രോക്കണ്‍: റൈറ്റിങ് ദി നെക്‌സ്റ്റ് ചാപ്റ്റര്‍' എന്ന സെഷനില്‍ സുശാന്തിന്റെ  മരണത്തിന് ശേഷം താന്‍ കടന്നുപോയ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

Also Read: സ്‌കൂള്‍ പഠനകാലത്തെ 'ശത്രു' വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി, രസകരമായ കുറിപ്പുമായി യുവതി

സുശാന്തിന്റെ മരണത്തില്‍ ദുഃഖിക്കാന്‍ പോലും തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് റിയ പറഞ്ഞു. തന്റെ ദുഃഖം അവസാനിച്ചതായി താന്‍ കരുതുന്നില്ല. എന്റെ ദുഃഖം വ്യക്തിപരമായി സൂക്ഷിക്കാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. താരതമ്യേനെ ഇപ്പോള്‍ താന്‍ സന്തോഷവതിയാണ്. സന്തോഷമെന്നാല്‍ തീവ്രമായ മാനസികാഘാതത്തിന്റെ ഉപോത്പന്നമാണ് -റിയാ ചക്രബര്‍ത്തി പറഞ്ഞു. 

'എനിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയില്ല. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ പോയി എന്ന് അറിയാം. യാതൊന്നിനും അതിനെ മാറ്റാന്‍ കഴിയില്ല. എന്നാല്‍ എന്റെ മാതാപിതാക്കളെയോര്‍ത്ത് എനിക്ക് ആശ്വാസം തോന്നി. അവര്‍ ഈ സമൂഹത്തില്‍ ജീവിക്കുകയും നിരന്തരം ആളുകളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരാണ്. അവരെ സംബന്ധിച്ച് കാര്യങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ആശ്വാസത്തോടെ മുന്നോട്ട് പോകാന്‍ കഴിയുന്നുവെന്ന് ഞാന്‍ കരുതുന്നു.' -റിയാ ചക്രബര്‍ത്തി പറഞ്ഞു. 

Don't Miss: എംബിബിഎസ്സിന് പ്രവേശനം കിട്ടിയില്ല; ഋതുപര്‍ണയ്ക്ക് 20-ാം വയസില്‍ ശമ്പളം 72 ലക്ഷം, ജോലി റോള്‍സ് റോയ്‌സില്‍

'ആ ദിവസം അമ്മ വന്ന് എന്നോട് പറഞ്ഞു, സിബിഐ എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന്. എന്നാല്‍ ഞാന്‍ അത് വിശ്വസിച്ചില്ല. അത് സത്യമായിരിക്കില്ല, മാധ്യമങ്ങള്‍ വസ്തുതകളല്ലല്ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്, എന്നാണ് ഞാന്‍ കരുതിയത്. എന്റെ അഭിഭാഷകന്‍ സ്ഥിരീകരിക്കുന്നത് വരെ ഞാന്‍ കാത്തിരുന്നു.' -റിയ തുടര്‍ന്നു. 

'അന്ന് എന്റെ വീട്ടില്‍ എല്ലാവരും കരഞ്ഞു. ഞാന്‍ എന്റെ സഹോദരനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എന്റെ മാതാപിതാക്കളെ നോക്കിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞങ്ങളെല്ലാവരും എന്നെന്നേക്കുമായി മാറിപ്പോയെന്ന്.' -റിയാ ചക്രബര്‍ത്തി പറഞ്ഞു. 

Also Read: രാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത; വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് മുൻ ഭാര്യ

സുശാന്തിന്റെ മരണവും റിയയുടെ അറസ്റ്റും

2020 ജൂണ്‍ 14-നാണ് സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ തൂങ്ങിമരിച്ചനിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് ശേഷം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയാ ചക്രബര്‍ത്തി അറസ്റ്റിലായി. സെപ്റ്റംബര്‍ എട്ടിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് റിയയെ അറസ്റ്റ് ചെയ്തത്. 

Don't Miss: 15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുപോയി; നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കി എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട റിയ 28 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് നടി ജയിലില്‍ നിന്ന് പുറത്തിറങ്ങി. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജന്‍സികളും റിയയുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ച് 22-ന് സിബിഐ റിയയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 

Content Highlights: "I Wasn't Allowed To Grieve Sushant Singh Rajput's Death", says Rhea Chakraborty