News

സംഗീത് നൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും

3rd March 2026

സംഗീത് നൈറ്റിന്റെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും

ഫെബ്രുവരി 24-നാണ് ഇരുവരുടെയും സംഗീത് നൈറ്റ് നടന്നത്.

രശ്മികയും വിജയ്‌യും ഒരുമിച്ച് നൃത്തംചെയ്യുന്നതിന്റെ ചിത്രവും ഇരുവരും സദസ്സിലിരുന്ന് പരിപാടികള്‍ കാണുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റില്‍ കാണാം

സ്‌നേഹവും സൗഹൃദവും സന്തോഷവും നിറഞ്ഞ മറക്കാനാകാത്ത ദിവസമായിരുന്നു അതെന്ന് ഇരുവരും കുറിച്ചു

ഇരുവരുടെയും കുടുംബാംഗങ്ങളെയും ചിത്രത്തില്‍ കാണാം

വിജയ് പങ്കുവെച്ച ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി സംഗീത് നൈറ്റിലെ മറ്റ് ചില ചിത്രങ്ങള്‍ കൂടി രശ്മിക ഷെയര്‍ ചെയ്തു

രശ്മിക നൃത്തംചെയ്യുന്നതിന്റെ മനോഹരമായ ചിത്രവും ഷോര്‍ട്ട് വീഡിയോയും പോസ്റ്റിലുണ്ട്

ഇരുവരും ഡാന്‍സ് ചെയ്യുന്നതിന്റെ ചിത്രവും വിജയ് രശ്മികയെ കണ്ട് സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രവും നടിയുടെ പോസ്റ്റിലുണ്ട്

തിളക്കമുള്ള ലഹങ്ക-ചോളിയും നേര്‍ത്ത ദുപ്പട്ടയുമാണ് രശ്മിക ധരിച്ചത്. മുടി പിന്നില്‍ കെട്ടി, വജ്രാഭരണങ്ങളോടെയാണ് താരം സ്റ്റൈല്‍ ചെയ്തത്. കടുംനീല ഷെര്‍വാണിയും ആഭരണങ്ങളും ധരിച്ച് രാജകീയമായാണ് വിജയ് എത്തിയത്

വിജയ് ദേവരകൊണ്ടയുടെ സ്പെഷ്യൽ ലുക്ക് ഹൈലൈറ്റ് ചെയ്ത ചിത്രവും കാണാം

വാഹനത്തിൽ സംഗീതിനെത്തുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്

കണ്ണീരണിയും വരെ ചിരിക്കുകയും കാലുകള്‍ വേദനിക്കും വരെ നൃത്തം ചെയ്യുകയും ചെയ്ത സായാഹ്നം എന്നാണ് വിജയ് സംഗീത് നൈറ്റിനെ വിശേഷിപ്പിച്ചത്

പ്രിയപ്പെട്ടവര്‍ ഒരുക്കിയ ഹൃദ്യമായ പ്രസംഗങ്ങളിലും അപ്രതീക്ഷിത നിമിഷങ്ങളിലും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പാടുപെട്ടുവെന്നും താരം കുറിച്ചു

ഫെബ്രുവരി 26-ന് ഉദയ്പൂരിലാണ് താരങ്ങള്‍ വിവാഹിതരായത്

ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേരാണ് പോസ്റ്റുകള്‍ക്ക് കമന്റുകളുമായെത്തിയത്‌

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More