'ബ്രഹ്‌മാസ്ത്രയുടെ ഷൂട്ടിങ്ങിനിടെ ഡേറ്റിങ് തുടങ്ങി, റിലീസായപ്പോഴേക്കും വിവാഹം കഴിഞ്ഞു, മകളുമുണ്ടായി'

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മാസായ് മാരയില്‍/ മകള്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ | Photo: instagram/ alia bhatt
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മാസായ് മാരയില്‍/ മകള്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ | Photo: instagram/ alia bhatt

ബോളിവുഡിലെ പ്രശസ്ത താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. 2022 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ നവംബറില്‍ ഇരുവരുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയെത്തി. റാഹ എന്ന് പേരുള്ള ഒരു മകള്‍. കഴിഞ്ഞ നവംബറില്‍ റാഹയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തില്‍നിന്നുള്ള ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

ഇപ്പോഴിതാ ആലിയയുമായുള്ള പ്രണയകാലത്തെ കുറിച്ച് മനസ് തുറക്കുകയാണ് രണ്‍ബീര്‍. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ആലിയയുമായുള്ള പ്രണയം തുടങ്ങിയതെന്ന് താരം പറയുന്നു. 

'ഞാനും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ബ്രഹ്‌മാസ്ത്രയാണ്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഡേറ്റിങ് തുടങ്ങുന്നത്. ഞങ്ങള്‍ വിവാഹിതരാകുകയും ഒരു കുഞ്ഞുണ്ടാകുകയും ചെയ്തു. അതിനിടയിലാണ് ചിത്രം റിലീസായത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ബ്രഹ്‌മാസ്ത്രയുമായി ബന്ധപ്പെട്ടതാണ്'- രണ്‍ബീര്‍ പറയുന്നു. 

2018-ലാണ് ബ്രഹ്‌മാസ്ത്രയുടെ ഷൂട്ടിങ് തുടങ്ങിയത്. സിനിമ റിലീസ് ചെയ്തതാകട്ടെ 2022 സെപ്റ്റംബറിലും. 

11-ാം വയസിലാണ് രണ്‍ബീറിനെ ആദ്യമായി കണ്ടതെന്നും അന്ന് മുതല്‍ ക്രഷ് ഉണ്ടായിരുന്നെന്നും ആലിയ തുറന്നുപറഞ്ഞിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷന് എത്തിയപ്പോഴാണ് ആലിയ രണ്‍ബീറിനെ ആദ്യമായി കാണുന്നത്. അന്ന് ബന്‍സാലിയുടെ സഹസംവിധായകനായിരുന്നു രണ്‍ബീര്‍. 

കെനിയയിലും ടാര്‍സാനിയയിലുമായി സ്ഥിതി ചെയ്യുന്ന മാസായ് മാര ദേശീയോധ്യാനത്തില്‍ വെച്ചാണ് രണ്‍ബീര്‍ ആലിയയെ പ്രൊപ്പോസ് ചെയ്യുന്നത്. ജീവിത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്ന കുറിപ്പോടെ ഈ ചിത്രങ്ങള്‍ ആലിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

Content Highlights: ranbir kapoor credits 'brahmastra' for his love story with alia bhatt