പ്രീവെഡ്ഡിങ് ആഘോഷങ്ങളുമായി അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ; ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: വിവാഹാഘോഷത്തിന്റെ തിരക്കുകളിലാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്. ഉറ്റ സുഹൃത്തായ ഖുഷി കപൂറും ആലിയയുടെ തിരക്കുകള്‍ക്കൊപ്പമുണ്ട്. കല്യാണത്തോടനുബന്ധിച്ചുള്ള ബ്രൈഡ് ടു ബി പോലുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആലിയ വീണ്ടും പങ്കുവെച്ചു. ദീര്‍ഘകാല പ്രണയബന്ധത്തിനുശേഷമാണ് ഷെയ്ന്‍ ഗ്രിഗറിയുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന ബ്രൈഡ് ടു ബി ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി ഖുഷി കപൂറിന്റെ നേതൃത്വത്തില്‍ സംഘം തായ്‌ലാന്‍ഡിലേക്ക് ബാച്ച്‌ലര്‍ പാര്‍ട്ടി ആഘോഷത്തിന് പോയിരുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ വീഡിയോ ആലിയതന്നെ പങ്കുവെച്ചു.
ഡേറ്റിങ് ആപ്പിലൂടെയാണ് ആലിയയും ഷെയ്ന്‍ ഗ്രിഗറിയും തമ്മില്‍ പരിചയപ്പെടുന്നത്. രണ്ടുമാസത്തോളം സംസാരിച്ചശേഷമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധത്തിനൊടുവിലാണ് വിവാഹം. ഷെയ്ന്‍ വളരെ ശാന്തനും പക്വതയുള്ളവനുമാണെന്ന് നേരത്തേ ആലിയയുടെ പിതാവ് അനുരാഗ് കശ്യപ് മകളുമായുള്ള ഒരു കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. വിവാഹം ഡിസംബര്‍ 11-നാണെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ മഹാലക്ഷ്മി റെയ്‌സ് കോഴ്‌സിലെ ബോംബെ ക്ലബ്ബിലാണ് റിസപ്ഷന്‍.
Content Highlights: pre wedding celebrations aaliyah kashyap