'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതും രസകരമായ രീതിയില്‍.
പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. 'സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം' എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓക്കെ അല്ലേ എന്ന് തൊഴിലാളികളോട് പൂര്‍ണിമ ചോദിക്കുന്നതും പെര്‍ഫെക്റ്റ് ആണ് എന്ന് പൂര്‍ണിമ തന്നെ പറയുന്നതും വീഡിയോയില്‍ കാണാം. മകള്‍ പ്രാര്‍ഥനയ്‌ക്കൊപ്പം സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത വീഡിയോ ആണിത്.
ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് പൂര്‍ണിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതിന് മുമ്പ് 2019-ല്‍ പുറത്തിറങ്ങിയ വൈറസില്‍ പൂര്‍ണിമ അഭിനയിച്ചിരുന്നു.
Content Highlights: poornima indrajith sharing video from new house construction site