ഇന്ത്യന്‍ കലാ-സാംസ്‌കാരിക മൂല്യങ്ങളുടെ സാരാംശവും അടിത്തറയുമാണ് ഗുരുശിഷ്യ പൈതൃകം - നിതാ അംബാനി

നിതാ അംബാനി | Photo: AFP
നിതാ അംബാനി | Photo: AFP

ഇന്ത്യയുടെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ സത്തയും ആത്മാവുമെല്ലാമാണ് ഗുരു-ശിഷ്യ പാരമ്പര്യമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത മുകേഷ് അംബാനി. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ അടിത്തറ കൂടിയാണിത്. ഇന്ത്യയുടെ ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും ഭാവിയേയുമെല്ലാം ബന്ധിപ്പിക്കുന്ന ഘടകവും നാം പിന്തുടരുന്ന മൂല്യങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്ന പാരമ്പര്യവുമാണിതെന്നും നിതാ അംബാനി കൂട്ടിച്ചേര്‍ത്തു. 

ഗുരു-ശിഷ്യ ബന്ധത്തിന്റെ കാലാതീതമായ പൈതൃകത്തെ ആദരിക്കാനായി നടത്തിയ, പരമ്പര- എ ഗുരു പൂര്‍ണിമ സ്‌പെഷ്യല്‍ എന്ന പരിപാടിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഈ വര്‍ഷം വാരാന്ത്യസ്‌പെഷ്യലായി നടത്തപ്പെട്ട ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ശാസ്ത്രീയസംഗീതമേഖലയിലെ ഏറ്റവും മികച്ച കലാകാരന്മാരും അവരുടെ പ്രഗത്ഭരായ ശിഷ്യരുമാണ് നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ ഒന്നിച്ചുകൂടിയത്.

ഇന്ത്യയുടെ മികച്ച പാരമ്പര്യത്തെ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന നിതാ അംബാനിയുടെ സ്വപ്‌നത്തിന്റെ ഭാഗമായാണ് കാലാതീതമായതമായ ഗുരു-ശിഷ്യബന്ധത്തെ ആദരിക്കാനായി നടത്തുന്ന ഈ പരിപാടി.

Content Highlights: nita ambani says guru shishya legacy is the essence of india's artistic culture