'ജന്മദിനാശംസകൾ പാർട്ണർ, ബെസ്റ്റ് ഫ്രണ്ട്'; അഹാനയ്ക്ക് ആശംസകളുമായി നിമിഷ്, മറുപടിയുമായി താരം

അഹാന കൃഷ്ണ, നിമിഷിനൊപ്പം അഹാന | photot: instagram/ahana, nimish
അഹാന കൃഷ്ണ, നിമിഷിനൊപ്പം അഹാന | photot: instagram/ahana, nimish

നടി അഹാന കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തും ഛായാ​ഗ്രാഹകനുമായ നിമിഷ് രവി. സോഷ്യൽ മീഡിയയിലൂടെയാണ് നിമിഷ് ആശംസകൾ അറിയിച്ചത്. 

'ജന്മദിനാശംസകൾ പാർട്ണർ, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത', നിമിഷ് രവി കുറിച്ചു. വെെകാതെ മറുപടിയുമായി അഹാന തന്നെയെത്തി. 'താങ്ക്യൂ ക്യൂട്ടീ' എന്നാണ് അഹാന കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും നിമിഷ് പങ്കുവെച്ചു. നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.  

അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച് ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ നായികയായ 'ലൂക്ക' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടേയും ക്യാമറ ചെയ്തതും നിമിഷാണ്.

നേരത്തെ അച്ഛൻ കൃഷ്ണകുമാർ അഹാനയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. ഒരുപാട് സന്തോഷങ്ങൾ അഹാന തനിക്ക് സമ്മാനിച്ചുവെന്നാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അഹാനയുടെ പഴയകാല ചിത്രങ്ങളും അദ്ദേ​ഹം പങ്കുവെച്ചു. 

നിരവധി ആരാധകരാണ് അഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്ത്. കൃഷ്ണകുമാർ- സിന്ധു ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് അഹാന കൃഷ്ണ.

പിറന്നാൾ ദിനത്തിൽ അബുദാബിയിലാണ് അഹാന. അമ്മയ്ക്കൊപ്പം അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ച ചിത്രം നേരത്തെ നടി പോസ്റ്റ് ചെയ്തിരുന്നു. അബുദാബിയിലെ ഭക്ഷണങ്ങളും വിവിധ സ്ഥലങ്ങളും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

Content Highlights: nimish ravi birthday wish to ahana krishna