20 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ നിക്കോള്‍ കിഡ്മാനും കീത്ത് അര്‍ബനും വിവാഹമോചിതരാകുന്നു

20 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം നടി നിക്കോള്‍ കിഡ്മാനും ഗായകന് കീത്ത് അര്‍ബനും വിവാഹമോചിതരാകുന്നു. ഇരുവരും കുറച്ച് കാലമായി വ്യത്യസ്ത ഇടങ്ങളിലാണ് താമസിക്കുന്നതെന്നും ഈ വേര്‍പിരിയലിന് കിഡ്മാന് താത്പര്യമില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
ഓസ്കര് പുരസ്കാര ജേതാവായ നിക്കോള്‍ കിഡ്മാനും നാല് തവണ ഗ്രാമി പുരസ്കാരം നേടിയ കീത്ത് അര്‍ബനും 2006 ജൂണിലാണ് വിവാഹിതരായത്. ഇരുവര്‍ക്കും പതിനേഴുകാരനായ സണ്‍ഡേ റോസ്, പതിനാലുകാരിയായ ഫെയ്ത്ത് മാര്‍ഗരറ്റ് എന്നീ രണ്ട് മക്കളുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഫെയ്ത്തിനെ ഇരുവരു ജീവിതത്തിലേക്ക് സ്വീകരിച്ചത്.
വിവാഹത്തിനുശേഷം മയക്കുമരുന്നിനും മദ്യത്തിനും അടിമയായതിനെ തുടര്‍ന്ന് കീത്ത് അര്‍ബന്‍ ലഹരിമുക്ത കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു. അന്ന് നിക്കോള്‍ കിഡ്മാനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇത് തങ്ങളുടെ ബന്ധം ദൃഢമാക്കിയെന്ന് കീത്ത് അര്‍ബന്‍ 'ഓപ്ര വിന്ഫി ഷോ'യില്‍ പറഞ്ഞിരുന്നു.
ജൂണില്‍ ടെന്നസിയിലെ നാഷ്വില്ലില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരം കാണാന്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് അക്കാദമി ഓഫ് കണ്ട്രി മ്യൂസിക് അവാര്‍ഡില്‍ വെച്ച് എസിഎം ട്രിപ്പിള്‍ ക്രൗണ്‍ അവാര്‍ഡ് നല്കി അര്‍ബനെ ആദരിച്ചപ്പോഴും അവര്‍ ഒരുമിച്ചുണ്ടായിരുന്നു. തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ചുംബിച്ചും കൈകോര്‍ത്തും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്ന ഇരുവരുടേയും ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു.
നടന് ടോം ക്രൂസാണ് നിക്കോള്‍ കിഡ്മാന്റെ ആദ്യ ഭര്‍ത്താവ്. 1990-ല്‍ വിവാഹിതരായ ഇരുവരും 2001-ലാണ് വേര്‍പിരിഞ്ഞത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
Content Highlights: nicole kidman and keith urban separate after almost 20 years