News

പുതുവർഷത്തിന് സ്വാഗതം; ആശംസകളറിയിച്ച് താരങ്ങൾ

1st January 2026

പുതിയ രണ്ട് ഫോട്ടോകൾക്കൊപ്പമാണ് മമ്മൂട്ടി പുതുവത്സരാശംകൾ പങ്കുവെച്ചത്

സെയ്ഫ് അലി ഖാനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച കരീന കപൂർ 2025- ൽ സെയ്ഫിനെതിരെ നടന്ന അക്രമണത്തെക്കുറിച്ചുള്ള ഓർമ്മകളും കുറിച്ചു

പുതുവത്സരത്തെ വരവേറ്റുകൊണ്ട് അനുഷ്കയോടൊപ്പമുള്ള ചിത്രത്തിന്റെകൂടെ ജീവിതത്തിലെ വെളിച്ചത്തോടൊപ്പം 2026- ലേക്ക് പ്രവേശിക്കുന്നു എന്നാണ് വിരാട് കുറിച്ചത്

നവംബറിൽ വിട്ടുപിരിഞ്ഞ ധർമ്മേന്ദ്രയെ ഓർത്തുകൊണ്ടാണ് ഇഷ ഡിയോൾ പുതുവർഷത്തെ വരവേറ്റത്. ചിത്രങ്ങളിൽ ഒന്നിൽ ഇഷ ആകാശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും കാണാം

അജയ് ​ദേവ്​ഗണിനും സുഹൃത്തുക്കളുടേയും കൂടെ പുതുവത്സരപ്പിറവി ആഘോഷിക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് കാജോൾ ആശംസകൾ അറിയിച്ചത്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുനും ആരാധകർക്ക് വേണ്ടി ഊഷ്മളമായ ആശംസകൾ പങ്കുവെച്ചു. എല്ലാ അവസരത്തിലും കൂടെ നിന്ന ആരാധകരോട് നന്ദി പറയാനും അല്ലു മറന്നില്ല

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More