ഗര്‍ബ നൃത്തച്ചുവടുകളുമായി മുകേഷ് അംബാനിയും നിത അംബാനിയും; നവരാത്രി ആഘോഷങ്ങള്‍ക്കിടെ വീഡിയോ വൈറല്‍

നവരാത്രി ആഘോഷങ്ങള്‍ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി അംബാനി കുടുംബത്തിന്റെ ഗര്‍ബ നൃത്തവും. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തംചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗര്‍ബ നൃത്തം. പരമ്പരാഗതരീതിയില്‍ ഡണ്ഡിയ വടികളും കൈയിലേന്തിയുള്ള ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്.
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂത്തമരുമകള്‍ ശ്ലോക മെഹ്ത അംബാനിയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതേസമയം, നിലവില്‍ പ്രചരിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ജൂലായില്‍ അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തത്തിന്റേതാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും നവരാത്രി ആഘോഷങ്ങള്‍ തുടരുന്നതിനിടെ അംബാനി കുടുംബത്തിന്റെ നൃത്തവീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെപേര്‍ പങ്കുവെയ്ക്കുന്നുണ്ട്.
അടുത്തിടെ മുകേഷ് അംബാനിയുടെ വസതിയായ 'ആന്റില'യില്‍ നടന്ന ഗണേഷ് ചതുര്‍ഥി ആഘോങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റിലയില്‍ ഒരുക്കിയ ഗണേശവിഗ്രഹമായിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി, ഭാര്യ ടിന അംബാനി എന്നിവരും പ്രമുഖ ബോളിവുഡ് താരങ്ങളും ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
Content Highlights: navaratri 2024 mukesh ambani nita ambani garba dance video goes viral