'നടൻ പങ്കജ് ത്രിപാഠിയോട് ക്രഷ് ഉണ്ടായിരുന്നു, കത്തെഴുതി, ഒന്നിച്ച് കാപ്പികുടിക്കാൻ ക്ഷണിച്ചു' -മഹുവ

മഹുവ മൊയ്ത്ര, പങ്കജ് ത്രിപാഠി | Photos: PTI, AFP
മഹുവ മൊയ്ത്ര, പങ്കജ് ത്രിപാഠി | Photos: PTI, AFP

മിര്‍സാപുര്‍ സീരീസ്, സ്ത്രീ, ന്യൂട്ടണ്‍, ദില്‍വാലേ തുടങ്ങി ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലൂടെ സുപരിചിതനായ താരമാണ് പങ്കജ് ത്രിപാഠി. അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവും എംപിയുമായ മഹുവ മൊയ്ത്ര. ആരാധനയ്ക്കപ്പുറം തനിക്ക് പങ്കജിനോട് 'ക്രഷ്' ഉണ്ടായിരുന്നുവെന്നും മഹുവ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇഷ്ടപ്പെട്ട ബോളിവുഡ് ചിത്രങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഈ രഹസ്യം അവര്‍ പങ്കുവെച്ചത്. 

Also Read: സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല, അങ്ങനെ കരുതുന്നവര്‍ മണ്ടന്മാരാണ് -കങ്കണ റണൗട്ട്

'ഞാന്‍ മുന്നാഭായ് സീരീസ് കണ്ടു, അത് ഇനിയും കാണും. വിക്കി ഡോണര്‍ കണ്ടു, എനിക്കത് ഇഷ്ടമായി. പങ്കജ് ത്രിപാഠിയേയും എനിക്ക് വളരെ ഇഷ്ടമായി. ഞാന്‍ മിര്‍സാപുര്‍ സീരീസ് മുഴുവനും കണ്ടു. പങ്കജ് ത്രിപാഠിക്ക് ഞാന്‍ കത്തെഴുതുക വരെ ചെയ്തു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. അദ്ദേഹം എന്റെ 'ക്രഷ്' ആണ്. അദ്ദേഹം ഒരു അടിപൊളി നടനാണ്. അദ്ദേഹം അവതരിപ്പിക്കുന്ന മോശക്കാരായ കഥാപാത്രങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. മിര്‍സാപുരിലെ, എന്തിന്, ഗ്യാങ്‌സ് ഓഫ് വാസെപുരിലെ അദ്ദേഹത്തെ വരെ എനിക്ക് ഇഷ്ടമാണ്.' -മഹുവ വാചാലയായി. 

Don't Miss: ശുഭ്മാന്‍ ഗില്ലും ബോളിവുഡ് താരവും പ്രണയത്തിന്റെ ബൗണ്ടറിയിലോ? ആരാണ് അവ്‌നീത് കൗര്‍?

കത്തിലെന്താണ് എഴുതിയത് എന്ന ചോദ്യത്തിനും മടിക്കാതെ മഹുവ മറുപടി പറഞ്ഞു. 'ഞാന്‍ വലിയ ആരാധികയാണ്, താങ്കളെ നേരില്‍ കാണാനും ഒപ്പമിരുന്ന് കാപ്പി കുടിക്കാനും ആഗ്രഹമുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം അലിബാഗിലാണുള്ളത്. മാത്രമല്ല, ഒപ്പം കാപ്പി കുടിക്കാനായി ആരേയും കാണുകയൊന്നുമില്ല. മറ്റൊരു ബോളിവുഡ് താരത്തെ ഒരു അവതാരക അഭിമുഖം നടത്തുമ്പോഴാണ് ഇത് സംഭവിച്ചത്. അടുത്തതായി താന്‍ അഭിമുഖം നടത്തുന്നത് പങ്കജ് ത്രിപാഠിയെയാണ് എന്ന് അവള്‍ പറഞ്ഞു. ഉടനെ ഞാന്‍ അവളോട് പറഞ്ഞു അദ്ദേഹത്തിന് എന്റെ കത്ത് കൊടുക്കാന്‍.' -മഹുവ മൊയ്ത്ര പറഞ്ഞു. 

Also Read: 'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, രാത്രിക്കുരാത്രി വീട് മാറി' -സോഹ അലി ഖാൻ

തനിക്കൊപ്പം ലോക്‌സഭയിലുള്ള എംപിയും നടനുമായ രവി കിഷനോടും സമാനമായ കാര്യം മഹുവ മൊയ്ത്ര ആവശ്യപ്പെട്ടിട്ടുണ്ട്. രവി കിഷൻ, മഹുവ മൊയ്ത്രയ്ക്ക് പങ്കജ് ത്രിപാഠിയുമായി ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കി കൊടുത്തിരുന്നു. ആ സമയത്ത് തനിക്ക് നാണം വന്നുവെന്നും കത്തെഴുതിയ കാര്യം പോലും മറന്നുപോയെന്നും മഹുവ പറഞ്ഞു.

Content Highlights: Mahua Moitra admits she has a big crush on Pankaj Tripathi: 'I wrote him a note and asked for coffee