'ചെറിയ പിഴവില്‍ അവന് നഷ്ടമായത് ഒരു കോടി രൂപ, അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല'; കോന്‍ ബനേഗാ ക്രോര്‍പതി അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്

ഇന്ത്യയിലെ ജനകീയമായ ടെലിവിഷന്‍ ഷോയാണ് കോന്‍ ബനേഗാ ക്രോര്‍പതി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന ഈ ഷോയില്‍ വന്ന് സമ്മാനമായി പണം നേടി പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഒരുകോടിയെന്ന മാന്ത്രികസമ്മാനം അത്യപൂര്‍വമായി മാത്രമാണ് ആര്‍ക്കെങ്കിലും ലഭിക്കാറ്. ഒരുകോടിയുടെ തൊട്ടരികെയെത്തി കപ്പിനും ചുണ്ടിനുമിടയില്‍ ഭാഗ്യം അകന്നുപോയ നിര്ഭാഗ്യവാന്മാരുമുണ്ട്.
Also Read: 'ഓവര്‍ കോണ്‍ഫിഡന്‍സ്' വിനയായി, നഷ്ടമായത് ഒരുകോടി രൂപ; മൂന്നാം ക്ലാസുകാരന്റെ പഴയ വീഡിയോ വൈറല്‍
അങ്ങനെയൊരു യുവാവിനെയോര്ത്ത് തന്റെ ഉറക്കം നഷ്ടമായി എന്ന് പറയുകയാണ് ബിഗ് ബി. രചിത് ഉപല്‍ എന്ന മത്സരാര്‍ഥിയെ കുറിച്ചാണ് അമിതാഭ് സംസാരിച്ചത്. മികച്ച രീതിയിലാണ് ഗെയിമില്‍ രചിത് മുന്നോട്ടുപോയത്. ബച്ചനെ പോലും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. അങ്ങനെ ഒടുവില്‍ രചിത് ഒരുകോടിയുടെ ചോദ്യത്തില്‍ എത്തിയതിനെ കുറിച്ചും ബച്ചന് പറഞ്ഞു.
Don’t Miss: കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 'ഓവര്‍സ്മാര്‍ട്ടായി' വിദ്യാര്‍ഥി; വിമർശനവുമായി സോഷ്യല്‍ മീഡിയ | വീഡിയോ
50 ലക്ഷത്തിന്റെ ചോദ്യം ലൈഫ് ലൈന്‍ ഉപയോഗിച്ച് മറികടന്നാണ് രചിത് കോടി രൂപയുടെ ചോദ്യത്തിലേക്കെത്തിയത്. ഫ്രാന്‍സിലെ ഗ്രാമത്തിന്റെ പേരുള്ള ധാതു ഇക്കൂട്ടത്തില്‍ ഏതാണ് എന്നായിരുന്നു 50 ലക്ഷത്തിന്റെ ചോദ്യം. ലൈഫ്ലൈനിന്റെ സഹായത്തോടെ രചിത് ബോക്സൈറ്റ് എന്ന ശരിയുത്തരം തിരഞ്ഞെടുക്കുകയും ഒരുകോടിയുടെ ചോദ്യത്തിലെത്തുകയും ചെയ്തു.
1973-ല്‍ ലോകത്തെ ഏറ്റവും ആഴത്തില്‍ നടത്തിയ വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചായിരുന്നു ചോദ്യം. അരക്കിലോമീറ്ററോളം താഴ്ചയില്‍ വെള്ളത്തിനടിയില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷിക്കുന്ന ദൗത്യമായിരുന്നു ഇത്. ഈ ദൗത്യത്തിന്റെ പേരെന്താണ് എന്നായിരുന്നു ചോദ്യം.
നെപ്റ്റിയൂണ്‍ 4 എന്ന ഓപ്ഷനാണ് അദ്ദേഹം ലോക്ക് ചെയ്തത്. എന്നാല്‍ ഉത്തരം തെറ്റായിരുന്നു. ഇതോടെ 50 ലക്ഷം നേടിയിരുന്ന രചിതിന്റെ സമ്മാനം വെറും അഞ്ച് ലക്ഷമായി കൂപ്പുകുത്തി. അവതാരകനായ അമിതാഭ് ബച്ചനെ പോലും അസ്വസ്ഥനാക്കി ഈ ദൗര്‍ഭാഗ്യകരമായ സംഭവം.
'ഇന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിയില്ല, എനിക്ക് വളരെ ദുഃഖം തോന്നുന്നു' എന്നാണ് ബച്ചന് ഹൃദയഭാരത്തോടെ പറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത കോന്‍ ബനേഗാ ക്രോര്‍പതിയുടെ എപ്പിസോഡിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
Also Read
- 12 ചോദ്യം, ബച്ചനിൽ നിന്ന് നേടിയത് അഞ്ചുലക്ഷം രൂപ; കോടിപതിയിലെ ഹോട്ട് സീറ്റിലെത്തി ഒറ്റപ്പാലം സ്വദേശി
- ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച വനിതാ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് 'കോൻ ബനേഗാ കരോര്‍പതി'യില്‍; വിമർശനം
- 'കഫ്സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷം കണ്ടില്ലല്ലോ'; കുട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ചിന്മയി
Content Highlights: Amitabh Bachchan Loses Sleep After KBC Contestant Rachit Upal Loses ₹50 Lakh and Drops to ₹5 Lakh at the ₹1 Crore Question