അങ്ങനെ അവര്‍ ഒരേ ഫ്രെയിമില്‍ വീണ്ടുമെത്തി, കരീന- ഷാഹിദ് കപൂര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു ജബ് വി മെറ്റ്. കരീന കപൂര്‍ ഷാഹിദ് കപൂര്‍ കെമിസ്ട്രി ഈ ചിത്രത്തില്‍ വലിയ മായാജാലം തീര്‍ത്തിട്ടുണ്ട്. ഇക്കാലത്തെ ഇവരുടെ പ്രണയവും പിന്നീടുള്ള ബ്രേക്കപ്പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോയാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
വ്യാഴാഴ്ച്ച ധീരുബായ് അംബാനി സ്‌കൂളില്‍ നടന്ന ആന്വല്‍ ഡേയിലെ മക്കളുടെ പരിപാടി കാണാനെത്തിയതായിരുന്നു ഷാഹിദും കരീന കപൂറും. രണ്ടുനിരകളിലായി ഇരിക്കുന്ന ഇരുവരുടെയും ഒന്നിച്ചുള്ള ഫ്രെയിമിലുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത്. ബ്രേക്കപ്പിന് ശേഷം ഇരുവരും സൗഹൃദം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല ബ്രേക്കപ്പ് വാര്‍ത്തകളോ അനുബന്ധ വിവരങ്ങളോ ഇവര്‍ പങ്കുവെച്ചിരുന്നില്ല. ഒന്നിച്ചുള്ള അഭിമുഖങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്കുശേഷം പ്രിയ ജോഡികളെ ഒരേ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. പ്രചരിക്കുന്ന ചിത്രത്തിന് താഴെ ആരാധകര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗീതും ആദിത്യയും ഒരുമിച്ചെത്തിയെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇവര്‍ ഒന്നായാല്‍ മതിയെന്ന് ചില ആരാധകര്‍ പറഞ്ഞു.
2007ല്‍ ഇംതിയാസ് അലി സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ജബ് വി മെറ്റ്. ബിസിനസുകാരനും അന്തര്‍മൂഖനുമായ ആദിത്യയെന്ന നായകന്റെയും ഊര്‍ജ്ജ്വസ്വലയായ ഗീത് എന്ന് പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. അക്കാലത്തെ റെക്കോഡ് ഹിറ്റായിരുന്നു ജബ് വി മെറ്റ്. പാട്ടുകള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ വാഴുന്നുണ്ട്.
Content Highlights: Kareena Kapoor and Shahid Kapoor`s viral photo from Dhirubhai Ambani school