ഗ്രാമി വേദിയിൽ ഭർത്താവ് വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു; കാന്യേയിൽ നിന്ന് വിവാഹമോചനം നേടാൻ ബിയാൻക?

ബിയാന്‍ക സെന്‍സറിയും കാന്യേ വെസ്റ്റും ഗ്രാമി വേദിയില്‍ | Photo:  Jon Kopaloff/WireImage and Frazer Harrison/Getty Images
ബിയാന്‍ക സെന്‍സറിയും കാന്യേ വെസ്റ്റും ഗ്രാമി വേദിയില്‍ | Photo: Jon Kopaloff/WireImage and Frazer Harrison/Getty Images

ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നതാപ്രദര്‍ശനം നടത്തി വിവാദത്തിലായ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാന്‍ക സെന്‍സറിയും അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമി പുരസ്‌കാരവേദിയിലെ നഗ്നതാ പ്രദര്‍ശന വിവാദം കെട്ടടങ്ങും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 5 മില്യന്‍ ഡോളര്‍ (ഏകദേശം 43 കോടി രൂപ) ജീവനാംശമായി ബിയാന്‍ക ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. 

കാന്യേ വെസ്റ്റിന്റെ ആവശ്യപ്രകാരം ഗ്രാമി വേദിയില്‍ വസ്ത്രമുരിഞ്ഞാണ് ബിയാന്‍ക അടുത്തിടെ വാര്‍ത്തകളില്‍ നിറയുന്നത്. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയില്‍ അത് നീക്കം ചെയ്യുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് കറുത്തകുപ്പായം അഴിച്ചുമാറ്റിയതെന്നായിരുന്നു പുറത്തുവന്ന വിവരം. 

ഗ്രാമിയിലെ വിവാദസംഭവങ്ങള്‍ നടന്ന രണ്ടാഴ്ച പിന്നിടും മുന്‍പാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകളും പുറത്തുവരുന്നത്. ബിയാന്‍കയുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് കാന്യേ വെസ്റ്റായിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതും ഗ്രാമിയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇരുവരുടേയും ബന്ധത്തെ ബാധിച്ചുവെന്നാണു വിവരം. ഇതോടെയാണ് അഞ്ചു മില്യണ്‍ ഡോളര്‍ ജീവനാംശം തേടി അവര്‍ വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022-ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാനായിരുന്നു കാന്യേ വെസ്റ്റിന്റെ മുന്‍ഭാര്യ. സമൂഹമാധ്യമങ്ങളില്‍ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ കാന്യേ വെസ്റ്റിനും ബിയാന്‍കയ്ക്കുമെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാൽ വേർപിരിയൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ഇരുവരുടേയും പ്രതിനിധി പ്രതികരിച്ചത്. 

Content Highlights: Kanye West and Bianca Censori heading for divorce days after Grammys controversy?