'മാലദ്വീപിനോട് തീവ്രമായ പ്രണയം,ഓരോ തവണയും നോക്കി നിന്നുപോകും'-ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാജല്‍ അഗര്‍വാള്‍. വിവാഹത്തിനുശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍പോയ ചിത്രങ്ങള്‍ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'മാലദ്വീപ്, എന്റെ തീവ്രമായ പ്രണയം, മാസത്തിലൊരിക്കലുള്ള സമാഗമം. ഓരോ തവണയും എന്നെ തിരികെ വിളിക്കുന്നത് മായാത്ത പ്രഭയും സൂര്യാസ്തമയങ്ങളുമാണ്. ഓരോ തവണയും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നുപോകും. സ്‌നേഹത്തിനും അതിഥിയായി സ്വീകരിച്ചതിനും മാന്ത്രികമായ അനുഭവങ്ങള്‍ സമ്മാനിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.'-കാജല്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
മഞ്ഞയും വെള്ളയും നിറത്തിലുള്ള സ്വിം സ്യൂട്ടും സ്ലീവ്‌ലെസ് ഗൗണും പാന്റ്‌സും ക്രോപ്പ് ടോപ്പും ധരിച്ച കാജലിനെ ചിത്രങ്ങളില്‍ കാണാം. ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും മകന്‍ നെയ്ല്‍ കിച്ച്‌ലുവിനും ഒപ്പമാണ് താരം മാലദ്വീപിലെത്തിയത്. കഴിഞ്ഞ ജൂണില്‍ തന്റെ ജന്മദിനത്തിലും കാജല്‍ മാലദ്വീപിലെത്തിയിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനും സഹോദരിക്കുമൊപ്പമാണ് അന്ന് താരം ഇവിടെ സന്ദര്‍ശിച്ചത്.
2020 ഒക്ടോബര്‍ 30-നാണ് കാജലും ഗൗതമും വിവാഹിതരായത്. കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. 2022-ലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.
Content Highlights: kajal agarwal visits maldives