ദുബായിക്ക് പിന്നാലെ വാങ്കഡെയിലും ജാസ്മിൻ; ഹാർദികിനായി ആർത്തുവിളിച്ച് താരം, ടീം ബസിലും സാന്നിധ്യം

Photo: 'X' @FantasycricPro
Photo: 'X' @FantasycricPro

ന്ത്യൻ  പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരവേദിയിൽ ശ്രദ്ധനേടി ബ്രീട്ടീഷ് ​ഗായിക ജാസ്മിൻ വാലിയ. ഹാർദിക് പാണ്ഡ്യയും ജാസ്മിനും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് വാങ്കഡെ സ്റ്റേഡിയത്തിലും മത്സര ശേഷം മുംബൈ ഇന്ത്യൻസ് ടീം ബസിലും താരത്തെ കണ്ടത്.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് അനായസ വിജയത്തിലേക്ക് നീങ്ങിയപ്പോൾ ടീമിനും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും വേണ്ടി ​ഗാലറിയിൽ ആർത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സാധാരണ കളിക്കാർക്കും അവരുടെ കുടുംബാം​ഗങ്ങൾക്കുമാത്രമായാണ് ടീം ബസ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ ജാസ്മിന്റെ സാന്നിധ്യം കണ്ടതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾക്കും ശക്തി പ്രാപിച്ചിട്ടുണ്ട്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനും ജാസ്മിൻ എത്തിയിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രം അന്നും സാമൂഹികമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

2024ലാണ് സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതായി ഹാർദിക് പ്രഖ്യാപിച്ചത്. മകൻ അഗസ്ത്യയ്‌ക്കൊപ്പം നടാഷ സെർബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 2020-ലായിരുന്നു ഇരുവരുടേയും വിവാഹം.  

Content Highlights: Jasmin Walia Spotted with Hardik Pandya