17ാം വയസില്‍ ആദ്യം കണ്ടു, അന്ന് അദ്ദേഹം വേറൊരാളുമായി ബന്ധത്തില്‍, നൂപുറിനെ കുറിച്ച് വാചാലയായി ഇറ

ഇറയും ഭര്‍ത്താവ് നൂപുര്‍ ശിഖറും/https://www.instagram.com/khan.ira/?hl=en
ഇറയും ഭര്‍ത്താവ് നൂപുര്‍ ശിഖറും/https://www.instagram.com/khan.ira/?hl=en

ബോളിവുഡിന്റെ മുന്‍നിര താരങ്ങളിലൊരാളാണ് ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ മകളായ ഇറ ഖാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്, സിനിമയുടെ വഴിയില്‍ നിന്ന് മാറി സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ വനിതയാണ് ഇറ. ഇറയും ഭര്‍ത്താവ് നൂപുര്‍ ശിഖറുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ആസ്‌ക് മി ക്വസ്റ്റിയന്‍ നടത്തിയപ്പോഴാണ് ഇറ ഭര്‍ത്താവ് നൂപുറിനെ കുറിച്ച് വാചാലയായത്.

17ാം വയസിലാണ് നൂപുറിനെ ആദ്യമായി കാണുന്നത്. ആ സമയത്ത് അദ്ദേഹം വേറൊരാളുമായി പ്രണയത്തിലായിരുന്നു. ഏറെകാലം ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിരുന്നു. നാളുകള്‍ക്ക് ശേഷമാണ് ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചത്. ഡേറ്റിങ്ങ് ആരംഭിച്ചതോടെ പലകാരണങ്ങളാല്‍ വര്‍ക്കൗട്ട് നിര്‍ത്തി- ഇറപറയുന്നു

ആരോഗ്യകാരണങ്ങളാല്‍ താന്‍ ഫിറ്റ്‌നെസ്സില്‍ വളരെ പിന്നിലാണെന്നും ഇറ ആരാധകരോട് പറയുന്നുണ്ട്. ഫിറ്റ്‌നെസില്‍ നൂപുറാണ് മുന്നിലെന്നും അദ്ദേഹം പരമാവധി പ്രാത്സാഹിപ്പിക്കാറുണ്ടെന്നും പറഞ്ഞു.

അമീര്‍ ഖാന്‍- റീനദത്ത ദമ്പതികളുടെ മകളാണ് ഇറഖാന്‍, സഹോദരന്‍ ജുനൈദ് ബോളിവുഡില്‍ അഭിനയത്തില്‍ തുടക്കമിട്ട് കഴിഞ്ഞു.മാനസിക ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള എന്‍ജിഒയുടെ സിഇഒയാണ് ഇറ. ഏറെ നാള്‍ മാനസിക ആരോഗ്യ ബുദ്ധിമുട്ടുകള്‍ നേരിട്ട വ്യക്തി കൂടിയാണ് ഇവര്‍. അതില്‍ നിന്ന് ധീരമായിട്ടാണ് ഇവര്‍ പുറത്തെത്തിയത്‌

Content Highlights: Aamir Khan`s daughter Ira Khan opens up about her relationship with husband Nupur Shikhare