ഇംതിയാസ് അലിയുടെ മകളും സംവിധായികയുമായ ഇഡാ അലി വിവാഹിതയാകുന്നു; വരൻ കൃഷ് അഗർവാൾ | VIDEO

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ഇംതിയാസ് അലിയുടെ മകളും സംവിധായികയുമായ ഇഡാ അലി വിവാഹിതയാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രൊപ്പോസൽ വീഡിയോയിലൂടെയാണ് ഇഡ ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി ഇഡ ഡേറ്റ് ചെയ്തിരുന്ന കൃഷ് അഗർവാളാണ് വരൻ. നോർവേയിലെ ബീച്ചിൽ വെച്ചാണ് കൃഷ്, ഇഡയോട് വിവാഹാഭ്യർഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഇഡ പങ്കുവെച്ചു.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇഡാ അലിക്കും കൃഷ് അഗർവാളിനും ആശംസകൾ നേർന്ന് കമന്റുകളിട്ടത്. മേം വാപ്പസ് ആവൂംഗാ എന്ന ചിത്രത്തിലെ താരങ്ങളായ ഷർവാരി, വേദാംഗ് റെയ്‌ന, ഇൻഫ്‌ളുവൻസറായ ഒറി, നടി മഞ്ജരി ഫഡ്‌നിസ്, ആലിയാ കശ്യപ് എന്നിവരെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകളിട്ടു.
ഇഡയെ പോലെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കുന്നയാളല്ല കൃഷ്. എങ്കിലും സോഷ്യൽ മീഡിയയിലെ പരിചിതമുഖമാണ് കൃഷ്. അവധിക്കാലം ആഘോഷിക്കുമ്പോഴും ജീവിതത്തിലെ നാഴികക്കല്ലുകൾ പിന്നിടുമ്പോഴുമെല്ലാം ഇഡ, കൃഷിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജോജ്ദ് കോളേജ് ഓഫ് ഫിലിം ആൻഡ് മീഡിയാ ആർട്‌സിലാണ് ഇഡാ അലി സംവിധാനം പഠിച്ചത്. 2021-ൽ അനുരാഗ് കശ്യപിന്റെ മകൾ ആലിയയെ പ്രധാനവേഷത്തിലെത്തിയ ഷോർട്ട് ഫിലിം ഇഡ യൂട്യൂബിലൂടെ പുറത്തിറക്കി. കോളേജ് പ്രൊജക്ടിന്റെ ഭാഗമായിരുന്നു ഇത്. ഗായത്രി എന്നായിരുന്നു മൂന്നരമിനുറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിന്റെ പേര്.
Content Highlights: Filmmaker Ida Ali, daughter of director Imtiaz Ali, has announced her engagement to longtime partner Krish Aggarwal via Instagram. The romantic beach proposal took place in Norway, drawing warm wishes from several Bollywood celebrities.