'ഇഷയ്ക്കും ശ്ലോകയ്ക്കും നന്ദി'; ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തിളങ്ങി ദുല്‍ഖറും അമാലും

ഇന്ത്യയിലേയും വിദേശത്തേയും കലാകാരന്‍മാര്‍, മത നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സെലിബ്രിറ്റികളുടെ സംഗമ ഭൂമിയായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. തെന്നിന്ത്യയില്‍ നിന്ന് രജനീകാന്തും ദുല്‍ഖര്‍ സല്‍മാനുമാണ് പരിപാടിക്കെത്തിയത്. ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുല്‍ഖറിന്റെ എന്‍ട്രി.
ഇരുവരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുത്തത്. ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. രാഹുല്‍ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക മെഹ്തയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.
രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും അമാലുമെത്തിയത്. രജനീകാന്ത് ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായിരുന്നു. മകള്‍ സൗന്ദര്യയ്‌ക്കൊപ്പമാണ് രജനീകാന്ത് ചടങ്ങിനെത്തിയത്. ഇരുവരും ലളിതമായ ഔട്ട്ഫിറ്റാണ് തിരഞ്ഞെടുത്തത്. രജനീകാന്ത് കറുപ്പ് ടീഷര്‍ട്ടും സൗന്ദര്യ നീല ചുരിദാറും ധരിച്ചു.
ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, നടി സെന്‍ഡായ, സ്പാനിഷ് നടി പെനലോപ് ക്രൂസ്, സൂപ്പര്‍ മോഡലുകളായ ജിജി ഹദിദ്, എമ്മ ചേംബര്‍ലെയ്ന്‍ എന്നിവര്‍ ചടങ്ങിന്റെ മാറ്റു കൂട്ടി. ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്‍, കജോള്‍, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിക്കെത്തിയിരുന്നു.
ശ്രേയാ ഘോഷാല്‍, കൈലാഷ് ഖേര്‍, മാമേ ഖാന്‍ എന്നീ ഗായകരുടെ പാട്ടുകള്‍ ചടങ്ങിനെ കൂടുതല്‍ മനോഹരമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കായികരംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, സാനിയ മിര്‍സ എന്നിവര്‍ പരിപാടിക്കെത്തിയിരുന്നു.
Content Highlights: dulquer salmaan and wife shine at nita mukesh ambani cultural center nmacc event