അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി; വീഡിയോ വൈറൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനും ഓൾറൗണ്ടറുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനായി. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സംരംഭകയായ സാനിയ ചന്ദോക്കിനെയാണ് അർജുൻ ജീവിതപങ്കാളിയാക്കിയത്.
ദീർഘകാല സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നടന്നത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഗായിയുടെ കൊച്ചുമകളായ സാനിയ, കാലങ്ങളായി തെണ്ടുൽക്കർ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുകൂടിയാണ്.
വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ സാന്നിധ്യവും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഭാര്യ സാക്ഷിക്കൊപ്പമാണ് ധോണി എത്തിയത്. കൂടാതെ, അർജുന്റെ സഹോദരി സാറ ടെണ്ടുൽക്കർ സംഗീത് ചടങ്ങിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.
Arjun Tendulkar, the son of Sachin Tendulkar, got married to Saaniya Chandhok today in Mumbai.❤️
Congratulations to Arjun and Saaniya. Best wishes for a happy life together. 💐 pic.twitter.com/HhkU9is64F— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 5, 2026
അംബാനി കുടുംബമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹത്തിന് മുന്നോടിയായി വിപുലമായ ആഘോഷങ്ങളാണ് നടന്നത്. മെഹന്ദി ചടങ്ങിൽ ഐവറി നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അർജുനും സാനിയയും തിളങ്ങിയത്. മുംബൈ ഇന്ത്യൻസിൽ നിന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് മാറിയ അർജുൻ, നിലവിൽ ഗോവ ടീമിന് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്.