സഹോദരന്റെ വിവാഹം ആഘോഷമാക്കി അൻസിബ; ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള താരങ്ങളെത്തി

അന്‍സിബ ഹസ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ ansiba hassan
അന്‍സിബ ഹസ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ ansiba hassan

ഹോദരൻ അസീബ് ഹസ്സന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ. കഴിഞ്ഞാഴ്ച്ച കൊച്ചിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു. ശ്വേതാ മേനോൻ, ബാബുരാജ്, നിഷാന്ത് സാഗർ തുടങ്ങിയ സിനിമാ താരങ്ങളും ബിഗ് ബോസിലുണ്ടായിരുന്ന സഹ മത്സരാർഥികളും വിവാഹത്തിനെത്തി.

കോഴിക്കോട് നടക്കാവ് സ്വദേശിയാണ് അൻസിബ, ഹസൻ, റസിയ എന്നിവരാണ് മാതാപിതാക്കൾ. കുട്ടിക്കാലത്ത് പിതാവിന്റെ നാടായ മലപ്പുറം പുത്തൂർ പള്ളിക്കലായിരുന്ന അൻസിബ പിന്നീട് മാതാവിന്റെ സ്വദേശമായ കോഴിക്കോട് പുതിയ വീടുണ്ടാക്കുകയായിരുന്നു. ആഷിക്, അസീബ്, അഫ്‌സൽ, അഫ്‌സാന എന്നിങ്ങനെ നാല് സഹോദരങ്ങളാണ് അൻസിബയ്ക്കുള്ളത്.

ഇന്നത്തെ ചിന്താവിഷയം, അണ്ണാറക്കണ്ണനും തന്നാലായത് എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 3യാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Content Highlights: Ansiba Hassan's brother Aseeb Hassan got married in Kochi, Prominent stars including Shweta Menon, Baburaj, and Nishanth Sagar attended the event.