അപ്രതീക്ഷിതമായി ശരീരത്തില്‍ സ്പര്‍ശിച്ച് ആരാധകന്‍; അസ്വസ്ഥയായി അനന്യ പാണ്ഡെ

ബോളിവുഡ് താരം ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡെ. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യയ്ക്ക് അഭിനയത്തില്‍ ഇതുവരെ സ്വന്തമായി മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ താരത്തിന്റെ ക്യൂട്ട് ലുക്കിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
ഇപ്പോള്‍ അനന്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയിലെ ഒരു അവാര്‍ഡ്ദാന ചടങ്ങിനെത്തിയപ്പോള്‍ അനന്യയെ ഒരു ആരാധകന്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ മോശം പെരുമാറ്റത്തില്‍ അനന്യ അസ്വസ്ഥയാകുന്നതും വീഡിയോയില്‍ കാണാം.
കറുപ്പ് നിറത്തിലുള്ള സ്ട്രാപ്‌ലെസായ പ്ലന്‍ജിങ് നെക്കുള്ള ഗൗണായിരുന്നു അനന്യയുടെ ഔട്ട്ഫിറ്റ്. താരം കടന്നുപോകുന്നതിനിടെ ഫോട്ടോ എടുക്കാനായി ഒരു ആരാധകന്‍ വരുന്നതും ഫോട്ടോയ്ക്കായി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അനന്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചാണ് അയാള്‍ ഫോട്ടോയ്ക്കായി അഭ്യര്‍ഥിച്ചത്. ഇതോടെ അസ്വസ്ഥയായ അനന്യ അയാളെ രൂക്ഷമായി നോക്കുന്നതു കാണാം. പിന്നീട് ഗൗണിന്റെ മുന്‍ഭാഗം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറച്ചുപിടിച്ചാണ് അവര്‍ നടന്നുപോയത്.
ഈ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ആരാധകനെതിരെ രംഗത്തുവന്നു. മറ്റുചിലര്‍ അനന്യയുടെ വസ്ത്രത്തേയും വിമര്‍ശിച്ചു.
Content Highlights: ananya panday looks visibly uncomfortable as a man accidentally touches her without consent