ലക്ഷങ്ങൾ വരുമാനം, സന്തതസഹചാരി: ആരാണ് ഐശ്വര്യ റായിയുടെ ബോഡി ഗാർഡ്

ആരാധകരും സമ്പത്തും ഒപ്പത്തിനൊപ്പമാകുമ്പോള്‍ സുരക്ഷിതത്വം ചോദ്യചിഹ്നമായേക്കാം. ഇതിന് പരിഹാരമെന്നോണമാണ് വ്യവസായ പ്രമുഖരും, ചലച്ചിത്ര് താരങ്ങളുമുള്‍പ്പടെ ലക്ഷങ്ങള്‍ മുടക്കി ബോഡി ഗാര്‍ഡുകളെ സുരക്ഷയ്ക്കായി നിയമിക്കുന്നത്. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കെല്ലാം ബോഡി ഗാര്‍ഡുകളുണ്ട്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മുതല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്‍പ്പടെ സംരക്ഷണംനല്‍കുന്ന ഇവര്‍ താരങ്ങള്‍ക്ക് ഏറ്റവും വിശ്വാസ്യതയുള്ളവരും കൂടിയാകും. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വിവിധ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ജോലിചെയ്യുവന്നവര്‍ വാങ്ങുന്നതിനേക്കാള്‍ പതിന്മടങ്ങാണെന്നാണ് ബോളിവുഡ് വൃത്തങ്ങളില്‍നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് താരം ഐശ്വര്യ റായിയുടെപാപ്പരാസികള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ വര്‍ഷങ്ങളായി സ്ഥിരമായി പതിയുന്ന ഒരാളുണ്ട്. ഐശ്വരുടെ വിശ്വസ്ഥനായി ബോഡിഗാര്‍ഡ് ശിവരാജ്. ഐശ്വര്യ റായി വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മുതലുള്ള സുരക്ഷക്കായി പ്രധാനമായി രണ്ടു ബോഡി ഗാര്‍ഡുകളെയാണ് നിയമിച്ചിട്ടുള്ളത്.കുടുംബം പോലെ കരുതുന്ന ഇവരുടെ വീട്ടിലെ ചടങ്ങുകള്‍ക്കും ഐശ്വര്യ പങ്കെടുക്കാറുണ്ട്. 2015-ല്‍ നടന്ന ശിവരാജിന്റെ വിവാഹത്തിന് ഐശ്വര്യ നിറസാന്നിദ്ധ്യമായിരുന്നു.
ഐശ്വര്യയുടെ സന്തതസഹചാരിയായ കാവല്‍ക്കാരന്‍ ശിവരാജിന്റെ മാസ ശമ്പളം ഏഴു ലക്ഷമാണെന്നാണ് ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു ബോഡി ഗാര്‍ഡിന്റെ വാര്‍ഷിക വരുമാനം ഒരു കോടിയോളമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വര്‍ഷങ്ങളായി ബച്ചന്‍ കുടുംബത്തിന്റെ ബോഡിഗാര്‍ഡായ ശിവരാജ് നിലവില്‍ ഐശ്വര്യക്കാണ് സുരക്ഷയൊരുക്കുന്നത്.
Content Highlights: who protects bollywood star aishwarya rai bodyguard