സംഗീതനിശയ്ക്കിടെ വസ്ത്രം ഉരിഞ്ഞുവീണു, ബുദ്ധിപരമായി കൈകാര്യം ചെയ്ത മൈലിയെ അഭിനന്ദിച്ച് ആരാധകർ

സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിൻമേലുള്ള സദാചാര ചർച്ചകൾ കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് പ്രശസ്ത അമേരിക്കൻ ഗായിക മൈലി സൈറസിന്റെ വസ്ത്ര വിശേഷമാണ്. ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം ഉരിഞ്ഞുപോന്നതും മൈലി അത് ഉചിതപൂർവം കൈകാര്യം ചെയ്യുകയും ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.
മിയാമിയിൽ ഒരു പാർട്ടിക്കിടെ സംഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എൻബിസിയിൽ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞ മൈലി ഉടൻ അത് മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു.