വിമര്‍ശനം കടുത്തു; കുഞ്ഞിന്റെ പേര് മാറ്റി കെയ്ലി ജെന്നര്‍

ഫെബ്രുവരി രണ്ടിനാണ് അമേരിക്കന്‍ മോഡലും സംരംഭകയുമായ കെയ്ലി ജെന്നറിനും പങ്കാളി അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്കോട്ടിനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഫെബ്രുവരി 11-ന് മകന്റെ പേര് വോള്‍ഫ് വെബ്സ്റ്റര്‍ എന്നാണെന്ന് കെയ്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വലിയതോതിലുള്ള വിമര്‍ശനമാണ് താരം നേരിട്ടത്.
ഇതോടെ കുഞ്ഞിന്റെ പേരില്‍ മാറ്റം വരുത്തുകയാണെന്ന് കഴിഞ്ഞദിവസം കെയ്ലി അറിയിച്ചു. മകന്റെ 'വോള്‍ഫ്' എന്ന പേര് മാറ്റുകയാണ്. ആ പേര് അവന് ശരിക്കും യോജിച്ചതല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലായിടത്തും വോള്‍ഫിനെ(ചെന്നായ) കണ്ടതുകൊണ്ടാണ് ഇക്കാര്യം നിങ്ങളെ അറിയിക്കുന്നത്-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ കെയ്ലി വ്യക്തമാക്കി.
അതേസമയം, മകന് നല്കിയ പുതിയ പേര് ഏതെന്ന് കെയ്ലിയും ട്രാവിസും പുറത്തുവിട്ടിട്ടില്ല.
ഗര്‍ഭകാലവും പ്രസവവും എല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോ അടുത്തിടെ കെയ്ലി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. മകന് സമര്‍പ്പിച്ചുകൊണ്ടാണ് ഈ വീഡിയോ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
2017-ലാണ് കെയ്ലിയും ട്രാവിസും ഒന്നിച്ചത്. 2018-ല്‍ കെയ്ലി ആദ്യത്തെ കുട്ടി സ്റ്റോമി വെബ്സ്റ്ററിന് ജന്മം നല്കി. എന്നാല്‍, 2019-ല്‍ ഇരുവരും പിരിഞ്ഞു. 2021-ല്‍ ഇരുവരും ബന്ധം പുനഃസ്ഥാപിച്ചു.
Content Highlights: kylie jenner, Travis Scott, new born baby, wolf name, changed son's name